സോഷ്യല്‍ മീഡിയയിലൂടെ വൈറലായ ഗായകന്‍ ചാഹത് ഫത്തേ അലി ഖാന്റെ പാട്ട് യൂട്യൂബ് നീക്കം ചെയ്തു


ഇസ്ലാമാബാദ്: സോഷ്യല്‍ മീഡിയയിലൂടെ വൈറലായ ഗായകന്‍ ചാഹത് ഫത്തേ അലി ഖാന്റെ പാട്ട് യൂട്യൂബ് നീക്കം ചെയ്തു. ‘ബഡോ ബാഡി’ എന്ന ഗാനമാണ് യുട്യൂബ് ഒഴിവാക്കിയത്. പ്രശസ്ത പാകിസ്ഥാനി ഗായിക നൂര്‍ ജഹാന്റെ ഗാനത്തിന്റെ കവര്‍ സോങ്ങായ ചാഹത് ഫത്തേയുടെ ഗാനത്തിന് പകര്‍പ്പവകാശ ലംഘനം നടത്തിയതിന്റെ പേരിലാണ് നീക്കം ചെയ്തത്.

പാകിസ്ഥാന്‍, ഇന്ത്യ, ബംഗ്ലാദേശ് ഉള്‍പ്പെടെ ദക്ഷിണേഷ്യയില്‍ വളരെയധികം പ്രചാരം നേടിയ ഗാനം 28 ദശലക്ഷത്തിലധികം പേരാണ് യൂട്യൂബില്‍ കണ്ടത്. നിരവധി മീമുകളിലൂടെ പ്രശസ്തനായ ആളാണ് ചാഹത് ഫത്തേ അലി ഖാന്‍. ടോക്ക് ഷോകളിലൂടെയും പ്രത്യേക പരിപാടികളിലൂടെയും ശ്രദ്ധേയനായ ചാഹത്ത് ഒരു മുന്‍ ക്രിക്കറ്റ് കളിക്കാരന്‍ കൂടിയാണ്.