15
March, 2026

A News 365Times Venture

15
Sunday
March, 2026

A News 365Times Venture

ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രിയെ അജ്ഞാതനായ വ്യക്തി ആക്രമിച്ചു, അടിയേറ്റത് കോപ്പന്‍ഹേഗനിലെ ചത്വരത്തില്‍ വെച്ച്

Date:



കോപ്പന്‍ഹേഗന്‍: ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സണ് നേരെ ആക്രമണം. ഇന്നലെ വൈകീട്ട് കോപ്പന്‍ഹേഗനിലെ നഗരമധ്യത്തിലുള്ള ഒരു ചത്വരത്തിലാണ് ആക്രമണം നടന്നത്. പ്രധാനമന്ത്രിയുടെ അടുത്തേക്ക് നടന്നെത്തി അക്രമി പൊടുന്നനെ അടിക്കുകയായിരുന്നു. സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തതായും അന്വേഷണം നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു,

Read Also: തൃശൂര്‍ ഡിസിസിയിലെ അടി; ജോസ് വള്ളൂര്‍ ഉള്‍പ്പടെ 20 പേര്‍ക്കെതിരെ കേസ്, പരാതി നല്‍കിയത് ഡിസിസി സെക്രട്ടറി

എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പൊലീസോ പ്രധാനമന്ത്രിയുടെ ഓഫീസോ പുറത്തുവിട്ടിട്ടില്ല. ആക്രമണത്തിന്റെ ഞെട്ടലിലാണ് പ്രധാനമന്ത്രി എന്നു മാത്രമാണ് ഓഫീസ് അറിയിച്ചത്. ആക്രമണം എല്ലാവരെയും ഉലച്ചെന്ന് ഡാനിഷ് പരിസ്ഥിതി മന്ത്രി മാഗ്‌നസ് ഹ്യൂനിക്കെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ആക്രമണ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. യൂറോപ്യന്‍ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഡെന്മാര്‍ക്കില്‍ വോട്ടെടുപ്പ് നടക്കാന്‍ രണ്ട് ദിവസം മാത്രമുള്ളപ്പോഴാണ് ആക്രമണം നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

നൂറിലധികം സീറ്റുമായി യു.ഡി.എഫ് തിരിച്ചുവരും; കേരളത്തിലെ ദുര്‍ഭരണം അവസാനിക്കാന്‍ ഇനി 26 ദിവസം മാത്രം: വി.ഡി. സതീശന്‍

പറവൂര്‍: കേരളത്തിലെ ദുര്‍ഭരണം അവസാനിക്കാന്‍ ഇനി 26 ദിവസം മാത്രമേയുള്ളുവെന്ന് പ്രതിപക്ഷ...

കേരളം പോളിങ് ബൂത്തിലേക്ക്; ഏപ്രില്‍ ഒമ്പതിന് വോട്ടെടുപ്പ്

ന്യൂദല്‍ഹി: സംസ്ഥാനം 2026 ഏപ്രില്‍ ഒമ്പതിന് പോളിങ് ബൂത്തിലേക്ക്. ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്...

സംസ്ഥാനത്ത് ചൂട് കൂടുന്നു; അഞ്ചിടത്ത് യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് വികിരണ തോത് ക്രമാതീതമായി ഉയരുന്നു. ഇന്ന് അഞ്ചിടത്ത്...