മയാമി : 41കാരിയെ കൊന്ന് ഭക്ഷിച്ച് ഭീമൻ ചീങ്കണ്ണി. യു.എസിലെ ഫ്ലോറിഡയിലാണ് സംഭവം. കഴിഞ്ഞ സെപ്തംബറിലുണ്ടായ സംഭവത്തിന്റെ ഭീകര ദൃശ്യം ഫ്ലോറിഡ ഫിഷ് ആൻഡ് വൈല്‍ഡ് ലൈഫ് കണ്‍സർവേഷൻ കമ്മിഷൻ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്തോടെയാണ് ഇക്കാര്യം പുറം ലോകം അറിഞ്ഞത്.
ലാർഗോ പട്ടണത്തില്‍ ഒരു കനാലില്‍ നിന്ന് 50 അടി അകലെ ടെന്റ് കെട്ടി കഴിഞ്ഞിരുന്ന സബ്രിന പെക്കാം എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. മേഖലയിലുള്ള ചിലർ അസാധാരണമായി വയറു വീർത്ത നിലയില്‍ ചീങ്കണ്ണിയെ കണ്ടെത്തുകയായിരുന്നു. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് അധികൃതരെത്തി നടത്തിയ പരിശോധനയിൽ ചീങ്കണ്ണിയുടെ വായില്‍ മനുഷ്യ ശരീരം കണ്ടെത്തി.
read also: അമിതമായി പൊറോട്ട ചേർത്ത് തീറ്റ നല്‍കി: കൊല്ലത്ത് അഞ്ച് പശുക്കള്‍ ചത്തു, ഒൻപതു പശുക്കൾ അവശ നിലയിൽ
തുടർന്ന് 4.3 മീറ്റർ നീളമുണ്ടായിരുന്ന ചീങ്കണ്ണിയെ പൊലീസ് വെടിവച്ച് കൊന്ന ശേഷം അതിന്റെ ശരീരം കീറിപരിശോധിച്ചിരുന്നു. സ്ത്രീയുടെ മൃതദേഹാവശിഷ്ടങ്ങളിൽ നിന്നാണ് കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞത്.