2024-ൽ ഫ്രാൻസിലെ പാരീസിൽ വച്ച് ഔദ്യോഗികമായി ജൂലൈ 26 മുതൽ ഓഗസ്റ്റ് 11 വരെ നടക്കുന്ന മുപ്പതാമത്തെ ഒളിമ്പിക്സ് മത്സരങ്ങളാണ് ഒളിമ്പിക്സ് 2024 (പാരീസ്) എന്നറിയപ്പെടുന്നത്. പാരീസിലേക്ക് ലോകം ചുരുങ്ങാനൊരുങ്ങുമ്പോള്‍ പഴയ കഥകള്‍ പരിശോധിക്കുന്നത് കൌതുകവും ആകാംക്ഷയും നിറയ്‍ക്കുന്നതാകും.
നിരവധി പ്രത്യേകതകളായിരുന്നു സ്റ്റോക്‍ഹോം ഒളിമ്പിക്സിനുള്ളതിനാല്‍ വാര്‍ത്തകളില്‍ അക്കാലത്തും പിന്നീടും നിറഞ്ഞുനിന്നിരുന്നു അതൊക്കെ . സ്റ്റോക്‍ഹോം ഒളിമ്പിക്സ് മുതലാണ് ഫോട്ടോ ഫിനിഷ് സംവിധാനങ്ങളും ഇലക്ട്രോണിക് ടൈമറുകളും ഉപയോഗിച്ചത്. അശ്വാഭ്യാസ മത്സരങ്ങള്‍ 1912 ഒളിമ്പിക്സിലാണ് തുടങ്ങിയത് എന്നതും പ്രധാനമാണ്. ആദ്യമായി നീന്തല്‍ മത്സരങ്ങളില്‍ വനിതാ താരങ്ങളെ പങ്കെടുപ്പിച്ചതും 1912 സ്റ്റോക്‍ഹോം ഒളിമ്പിക്സിലാണ്.
സ്റ്റോക്‍ഹോം ഒളിമ്പിക്സ് മത്സരങ്ങളിലെ സുവര്‍ണ താരം അമേരിക്കയുടെ ജിം തോര്‍പ്പ് ആയിരുന്നു. പെന്റാത്‌ലണിലും ഡെക്കാത്‌ലണിലും തോര്‍പ്പ് സ്വര്‍ണം നേടി. സ്റ്റോക്‍ഹോമില്‍ ജിം തിളങ്ങി നിന്നു. എന്നാല്‍ ജിം തോര്‍പ്പ് ഒരു ദുരനുഭവവും നേരിട്ടു. തോര്‍പ്പിന് ആ ഒളിമ്പിക്സ് മെഡലുകള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഒളിമ്പ്യൻ ജിം തോര്‍പ്പിന് മരണശേഷം നീതി ലഭിച്ചത്. അതിനായി നിയമ പോരാട്ടം നടത്തിയാകട്ടെ മകള്‍ ഗ്രേസ് തോര്‍പ്പും.
ഒളിമ്പിക്സിലെ മത്സര ഇനങ്ങളില്‍ പ്രൊഫഷണല്‍ താരങ്ങള്‍ പങ്കെടുക്കാന്‍ പാടില്ല എന്ന നിയമം തെറ്റിച്ചുവെന്ന് ആരോപിച്ച് തോര്‍പ്പിന്റെ മെഡലുകള്‍ ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി തിരിച്ചുവാങ്ങി. 1910ല്‍ തോര്‍പ്പ് പ്രഫഷണല്‍ ബേസ്ബോള്‍ കളിച്ചുവെന്ന് ഒരു പത്രം റിപ്പോര്‍ട്ട് ചെയ്‍ത് വിവാദമായതിനെ തുടര്‍ന്നായിരുന്നു മെഡല്‍ തിരിച്ചുവാങ്ങിയത്.
ജിം തോര്‍പ്പ് 1953ല്‍ അന്തരിച്ചു. തോര്‍പ്പിന്റെ മെഡലുകള്‍ തിരിച്ചുകിട്ടുന്നതിനായി മകള്‍ ഗ്രേസ് തോര്‍പ്പ് ഐഒസിക്കെതിരെ നിയമയുദ്ധം നടത്തുകയും ഒടുവില്‍ 1983ല്‍ സ്വര്‍ണമെഡലുകള്‍ ഐഒസി നല്‍കുകയുമായിരുന്നു.