പാകിസ്താനില്‍ മാവ് കിലോയ്ക്ക് 800 , എണ്ണയ്ക്ക് 900: ജനങ്ങള്‍ക്ക് ഇരുട്ടടിയായി സാധനങ്ങളുടെ വില കുതിയ്ക്കുന്നു


ഇസ്ലാമാബാദ് : പാകിസ്താനില്‍ പണപ്പെരുപ്പം വര്‍ധിച്ചതിന് പിന്നാലെ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു .മാവ് കിലോയ്ക്ക് 800 പാകിസ്താന്‍ രൂപയും എണ്ണ ലിറ്ററിന് 900 രൂപയുമാണ് . ഒരു റൊട്ടിക്ക് 25 രൂപ ചിലവഴിക്കേണ്ട അവസ്ഥയാണ് ജനങ്ങള്‍ക്കെന്ന് പാക് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജീവിതച്ചെലവ് കുതിച്ചുയരാന്‍ തുടങ്ങിയതോടെ ആളുകള്‍ക്ക് ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്നില്ല. പാകിസ്ഥാന്‍ രൂപയുടെ മൂല്യവും കുത്തനെ ഇടിയുകയാണ്. ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യം, നല്ല വിദ്യാഭ്യാസം എന്നിവ സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നതിലും അപ്പുറമാണെന്ന് അന്തര്‍ദേശീയ മാദ്ധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.