ബ്രസീലില്‍ യാത്ര വിമാനം തകര്‍ന്നുവീണ് 62 പേർ മരിച്ചു. കസ്കവിൽ നിന്ന് സാവോപോളോയിലേക്ക് പോയ എ.ടിആര്‍-72 വിമാനമാണ് ബ്രസീലിലെ വിന്‍ഹെഡോയില്‍ തകര്‍ന്നുവീണത്. 58 യാത്രക്കാരും നാല് ക്രൂ അംഗങ്ങളുമുൾപ്പെടെ 62 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തിൽ 62 പേരും മരിച്ചു.
വിമാനം തകര്‍ന്നുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ജനവാസമേഖലയിലാണ് വിമാനം തകര്‍ന്നുവീണത്. തകര്‍ന്നുവീണതിനെത്തുടര്‍ന്ന് നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ബ്ലാക്ക് ബോക്സ് ഡീകോഡ് ചെയ്തതിന് ശേഷമേ അപകടത്തെ കുറിച്ച് കൂടുതൽ വിവരം നൽകാനാവൂ എന്ന് ബ്രസീൽ അധികൃതർ പറഞ്ഞു. സാവോ പോളോയിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.