ലണ്ടന്‍: ബാല്‍ക്കന്‍സിലെ നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന ബാബ വംഗയുടെ പ്രവചനങ്ങള്‍ ലോക പ്രസിദ്ധമാണ്. പ്രവചനങ്ങള്‍ കൊണ്ട് ലോകത്തെ ആകെ ഞെട്ടിച്ച ജ്യോതിഷിയാണ് ബാബ വംഗ. അവരുടെ പ്രവചനങ്ങള്‍ പലതും സത്യമായി വന്നിട്ടുണ്ട്. അതാണ് ഇപ്പോഴും ബാബ വംഗ ജനപ്രിയമായി തുടരാന്‍ കാരണം.
ലോകാവസാനം വരെയുള്ള കാര്യങ്ങള്‍ ബാബ വംഗ പ്രവചിച്ചിട്ടുണ്ട്. ഇതിന് മുമ്പ് എലിസബത്ത് രാജ്ഞിയുടെ മരണം അടക്കം ബാബ വംഗ മുന്‍കൂട്ടി പ്രവചിച്ചിരുന്നു. പശ്ചിമേഷ്യയിലെയും യൂറോപ്പിലെയും സംഘര്‍ഷവും ബാബ വംഗയുടെ പ്രവചനത്തിലുണ്ടായിരുന്നു.
2025ല്‍ അപകടകരമായ കാര്യങ്ങള്‍ ഭൂമിയില്‍ സംഭവിക്കുമെന്നാണ് മുന്നറിയിപ്പ്. യൂറോപ്പിലാകെ വ്യാപിക്കുന്ന തരത്തില്‍ യുദ്ധമുണ്ടാകുമെന്ന് ബാബ വംഗ മുന്നറിയിപ്പ് നല്കുന്നു. നിലവില്‍ യൂറോപ്പില്‍ യുക്രൈനും റഷ്യയും തമ്മില്‍ യുദ്ധം നടക്കുന്നുണ്ട്. ചെറിയൊരു ഇടവേള വന്നെങ്കിലും യുക്രൈന് വീണ്ടും റഷ്യയിലേക്ക് ഇറങ്ങി ചെന്ന് ആക്രമിച്ചതോടെ യുദ്ധം രൂക്ഷമായിരിക്കുകയാണ്.
കൂടുതല്‍ ആയുധങ്ങള്‍ അമേരിക്ക യുക്രൈന് നല്‍കുന്നുണ്ട്. ഇതെല്ലാം മഹായുദ്ധത്തിലേക്ക് വഴിമാറാനുള്ള കാരണമാകും. 2025ല്‍ ഉണ്ടാവുന്ന ഈ യുദ്ധം യൂറോപ്പിലെ ജനസംഖ്യ കാര്യമായി കുറയ്ക്കാന്‍ കാരണമാകും. നിരവധി പേര് ഈ മഹായുദ്ധത്തില്‍ കൊല്ലപ്പെടുമെന്നും ബാബ വംഗ പ്രവചിക്കുന്നു.
അതേസമയം 2025ല്‍ ലോകാവസാനത്തിന്റെ ആരംഭമാകുമെന്നും ബാബ വംഗയുടെ പ്രവചനത്തിലുണ്ട്. 2028ല്‍ മനുഷ്യന് പുതിയ പര്യവേഷണം ആരംഭിക്കും. ശുക്രനിലായിരിക്കും പര്യവേഷണം നടത്തും. ശുക്രനെ വലിയ ഊര്ജസ്രോതസ്സായിട്ടാണ് മനുഷ്യര്‍ കാണുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ശുക്രനിലെത്തുന്നത്. മനുഷ്യര്‍ അവരുടെ നിലനില്‍പ്പിന് വേണ്ട ഊര്‍ജമാണ് തിരഞ്ഞ് കൊണ്ടിരിക്കുന്നത്. ഇത് ശുക്രനിലുണ്ടെന്നാണ് മനുഷ്യര്‍ വിശ്വസിക്കുന്നത്.
2033ല്‍ ഉത്തരധ്രുവത്തില്‍ അപകടകരമായ സാഹചര്യമുണ്ടാവും. മഞ്ഞുപാളികള്‍ ഉരുകിയൊലികുന്ന സാഹചര്യമുണ്ടാവും. ഇത് സമുദ്രത്തിന്റെ ജലനിരപ്പ് ഉയരാന്‍ കാരണമാകും. അപകടകരമായ സാഹചര്യം ഇതിലൂടെ സംഭവിക്കാമെന്നും ബാബ വംഗ പ്രവചിക്കുന്നു.
ആഗോള തലത്തില്‍ ഒരിക്കല്‍ ഇല്ലാതായ കമ്മ്യൂണിസം വീണ്ടും തിരിച്ചുവരും. 2076ലായിരിക്കും കമ്മ്യൂണിസത്തിന്റെ തിരിച്ചുവരവ്. ഇത് ആഗോള രാഷ്ട്രീയത്തെ തന്നെ സ്വാധീനിക്കുന്ന ശക്തിയായി മാറും. മനുഷ്യര്‍ ദീര്‍ഘകാലമായി തിരഞ്ഞ് കൊണ്ടിരിക്കുന്ന അന്യഗ്രഹജീവികളുമായുള്ള ആശയവിനിമയം സാധ്യമാകും. 2130ലായിരിക്കും അന്യഗ്രഹജീവികളുമായുള്ള സംഭാഷണം സാധ്യമാകും. ഇത് മാനവരാശിയെ തന്നെ ഒന്നടങ്കം മാറ്റും.
2170ല്‍ ആഗോള വരള്‍ച്ചയുണ്ടാവും. ഭൂമിയിലെ കൃഷിയടക്കം നശിക്കാന്‍ ഇത് കാരണാകും. വ്യാപകമായ പ്രകൃതിനാശവും സംഭവിക്കും. ചൊവ്വയുമായി 3005ല്‍ യുദ്ധമുണ്ടാവും. ഇവിടെ കുടിയേറിയ മനുഷ്യരായിരിക്കും ഏറ്റുമുട്ടലിന് കാരണമാകും. അന്യഗ്രഹജീവികളുമായും ഏറ്റുമുട്ടലുണ്ടാവും. ഭൂമിക്ക് പുറത്തേക്ക് ഏറ്റുമുട്ടല്‍ നീളുമെന്ന് ബാബ വംഗ പറഞ്ഞു.