20
February, 2026

A News 365Times Venture

20
Friday
February, 2026

A News 365Times Venture

‘ ഇന്ത്യന്‍ പ്രധാനമന്ത്രി മോദി ഫന്റാസ്റ്റിക് മനുഷ്യന്‍, അടുത്തയാഴ്ച അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തും’: ഡൊണാള്‍ഡ് ട്രംപ്

Date:


വാഷിങ്ടണ്‍: അടുത്തയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ്. മോദിയുടെ അമേരിക്കന്‍ സന്ദര്‍ശന വേളയിലായിരിക്കും കൂടിക്കാഴ്ച. മിഷിഗണില്‍ നടന്ന തെരഞ്ഞെടുപ്പ് ക്യാംപെയ്നിന് ഇടയിലായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. പ്രധാനമന്ത്രി മോദി ‘ഫന്റാസ്റ്റിക് ‘ ആണെന്നും മികച്ച മനുഷ്യന്‍ ആണെന്നും പറഞ്ഞ ട്രംപ് അദ്ദേഹം അടുത്തയാഴ്ച തന്നെ കാണാന്‍ വരുന്നുണ്ടെന്നും വ്യക്തമാക്കി.

സെപ്റ്റംബര്‍ 21 മുതല്‍ 23 വരെയുള്ള തിയതികളിലാണ് മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം. നാലാമത് ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം അമേരിക്കയിലേക്ക് പോകുന്നത്. 23 വരെ യുഎസില്‍ തങ്ങുന്ന അദ്ദേഹം ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭാ പൊതുസഭയില്‍ ഒരു പരിപാടിയിലും സംസാരിക്കും. ഡെലാവെയറിലെ വില്‍മിങ്ടണിലാണ് ക്വാഡ് ഉച്ചകോടി. ഇന്ത്യ, യുഎസ്, ജപ്പാന്‍, ഓസ്ട്രേലിയ എന്നീ നാലു രാജ്യങ്ങളടങ്ങിയ കൂട്ടായ്മയാണ് ക്വാഡ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related