ന്യൂഡല്‍ഹി: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോക്കെതിരെ ഇന്ത്യ. കനേഡിയന്‍ പ്രധാനമന്ത്രി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും മതവാദികള്‍ക്ക് കീഴടങ്ങിയെന്നും ഇന്ത്യ കുറ്റപ്പെടുത്തി. ഇന്ത്യന്‍ ഹൈകമ്മീഷണറെ കേസില്‍പ്പെടുത്താന്‍ നോക്കുകയാണ്. ട്രൂഡോ മത തീവ്രവാദികള്‍ക്ക് കീഴടങ്ങിയാണ് ഇന്ത്യയ്‌ക്കെതിരെ നീക്കം നടത്തുന്നതെന്നും വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.
നിജ്ജറിന്റെ കൊലപാതകത്തില്‍ ഉള്‍പ്പെടെ ഹൈ കമ്മീഷണര്‍ക്കെതിരെ കേസെടുക്കാന്‍ ഇന്ത്യയുടെ അനുവാദം കാനഡ തേടിയിരുന്നു. ശക്തമായ മറുപടി ഇന്ത്യന്‍ നല്‍കുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഖലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജര്‍ കൊലപാതകത്തെ തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴുന്നത്. കേസില്‍ മൂന്ന് ഇന്ത്യന്‍ പൗരന്മാരാണ് അറസ്റ്റിലായത്. കരണ്‍ ബ്രാര്‍, കമല്‍പ്രീത് സിംഗ്, കരണ്‍ പ്രീത് സിംഗ് എന്നിവരെയാണ് ഹര്‍ദീപ് സിംഗ് നിജ്ജര്‍ കൊലപാതക കേസില്‍ കാനഡ പൊലീസ് അറസ്റ്റ് ചെയ്തത്. എഡ്മണ്ടില്‍ നിന്നാണ് ഇവരെ പിടികൂടിയത്. അറസ്റ്റിലായ മൂന്ന് പേരും ഇന്ത്യന്‍ പൗരന്മാരാണ്. കഴിഞ്ഞ മൂന്ന് നാല് വര്‍ഷങ്ങളായി ഇവര്‍ കാനഡയിലുണ്ടെന്നും കനേഡിയന്‍ പൊലീസ് വ്യക്തമാക്കി. എന്നാല്‍, ഇവര്‍ക്ക് ഇന്ത്യന്‍ സര്‍ക്കാരുമായി ബന്ധമുണ്ടോ എന്ന കാര്യത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനാകില്ലെന്നും അന്വേഷണ പരിധിയിലാണെന്നുമാണ് പൊലീസ് പറയുന്നത്.