ദീപാവലി ആശംസകൾ നേർന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി : ഈ പ്രകാശോത്സവം ഏവർക്കും സന്തോഷം നൽകട്ടെയെന്നും മന്ത്രി


ജറുസലേം : ഇസ്രായേൽ വിദേശകാര്യ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് ഇന്ത്യക്കാർക്ക് ദീപാവലി ആശംസകൾ നേർന്നു. തൻ്റെ രാജ്യം ജനാധിപത്യത്തിൻ്റെയും സ്വാതന്ത്ര്യത്തിൻ്റെയും ശോഭനമായ ഭാവിയുടെയും മൂല്യങ്ങൾ ഇന്ത്യയുമായി പങ്കിടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

“എൻ്റെ സുഹൃത്ത് ജയശങ്കർ, നിങ്ങൾക്കും ഇന്ത്യയിലെ ജനങ്ങൾക്കും ഞാൻ ദീപാവലി 2024 ആശംസിക്കുന്നു ! ഇസ്രായേലും ഇന്ത്യയും ജനാധിപത്യം, സ്വാതന്ത്ര്യം ശോഭനമായ ഭാവി എന്നിവയുടെ മൂല്യങ്ങൾ പങ്കിടുന്നു, ”- കാറ്റ്‌സ് എക്‌സിലെ ഒരു പോസ്റ്റിൽ കുറിച്ചു.

കൂടാതെ ഈ പ്രകാശോത്സവം നമുക്കെല്ലാവർക്കും സന്തോഷവും സമൃദ്ധിയും സമാധാനവും നൽകട്ടെയെന്നും
“ദീപാവലി കി ഹാർദിക് ശുഭ്കാംനായേൻ,” എന്നും അദ്ദേഹം ഹിന്ദിയിൽ കൂട്ടിച്ചേർത്തു.

അതേ സമയം രാജ്യത്ത് ഉടനീളമുള്ള അക്കാദമിക് സ്ഥാപനങ്ങൾ ഉൾപ്പെടെ ഇസ്രായേലിൽ ജോലി ചെയ്യുന്ന 20,000 ഇന്ത്യക്കാരും
ദീപാവലി വർണ്ണാഭമായിട്ടാണ് ആഘോഷിച്ചത്.