17
February, 2026

A News 365Times Venture

17
Tuesday
February, 2026

A News 365Times Venture

ഗാസയിൽ ശക്തമായ വ്യോമാക്രമണം: മുതിർന്ന ഹമാസ് നേതാവ് ഇസ് അൽ ദിൻ കസബുൾപ്പെടെ 68 പേർ കൊല്ലപ്പെട്ടു

Date:


ജറുസലം: ​ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 68 പേർ കൊല്ലപ്പെട്ടു. ഹമാസിന്റെ മുതിർന്ന നേതാവ് ഇസ് അൽ ദിൻ കസബും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി. തെക്കൻ ഗാസ പട്ടണമായ ഖാൻ യൂനിസിൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഇസ് അൽ ദിൻ കസബിനെ വധിച്ചത്.

ഗാസയിലെ മറ്റു സംഘടനകളുമായി ഹമാസിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന്റെ ചുമതലയുണ്ടായിരുന്ന മുതിർന്ന ​ഹമാസ് നേതാവായിരുന്നു ഇസ് അൽ ദിൻ കസബ്.ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലും ഇസ്രയേൽ വ്യോമാക്രമണം നടത്തി. ഇരു മേഖലകളിലും വെടിനിർത്തൽ നടപ്പാക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാണ് ഇസ്രയേലിന്റെ നടപടി.

എന്നാൽ താൽക്കാലിക വെടിനിർത്തലിന് ഹമാസ് അനുകൂലമല്ലെന്ന് ഹമാസ് അനുകൂല വാർത്താ ചാനലുകൾ റിപ്പോർട്ട് ചെയ്തു. ഗാസയിൽ വർഷങ്ങളായുള്ള സംഘർഷം അവസാനിപ്പിക്കുകയും തകർന്ന പാലസ്തീൻ മേഖലയിൽ നിന്ന് ഇസ്രയേൽ സൈന്യത്തെ പിൻവലിക്കുകയും ചെയ്യണമെന്ന വ്യവസ്ഥകൾ വെടിനിർത്തൽ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും വാർത്താ ചാനലുകൾ റിപ്പോർട്ട് ചെയ്തു. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പ് ഗാസയിലും ലബനനിലും വെടിനിർത്തലിനുവേണ്ടി അമേരിക്ക ശക്തമായ നീക്കം നടത്തുന്നതിനിടെയാണ് ​ഗാസയിൽ ഇസ്രയേൽ ശക്തമായ വ്യോമാക്രമണം നടത്തിയത്. ചൊവ്വാഴ്ച്ചയാണ് അമേരിക്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ്.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഫലസ്തീനികളെ വീണ്ടും വീണ്ടും അരികുവത്കരിക്കുന്നു; ബ്രിട്ടീഷ് മ്യൂസിയത്തിനെതിരെ പി.എഫ്.ബി

ലണ്ടന്‍: ചരിത്രരേഖകളില്‍ നിന്ന് ഫലസ്തീന്‍ എന്ന പദം വെട്ടിമാറ്റിയ നടപടിയില്‍ ബ്രിട്ടീഷ്...

ഭക്ഷ്യവിഷബാധ? കൊല്ലത്ത് രണ്ട് മരണം, ഒരാള്‍ ചികിത്സയില്‍

നിലമേല്‍: കൊല്ലത്തെ രണ്ട് പേരുടെ മരണം ഭക്ഷ്യവിഷബാധയെ തുടര്‍ന്നെന്ന് ആരോപണം. നിലമേല്‍...