16
February, 2026

A News 365Times Venture

16
Monday
February, 2026

A News 365Times Venture

ഡോണാൾഡ് ട്രംപ് സർക്കാരിൻ്റെ എഐ ഉപദേഷ്ടാവായി ശ്രീറാം കൃഷ്ണൻ : ഇലോൺ മസ്കിൻ്റെ അടുത്ത സുഹൃത്ത് ഇനി ട്രംപിനുമൊപ്പം

Date:


വാഷിങ്ടൺ: അമേരിക്കൻ – ഇന്ത്യൻ വംശജനായ ശ്രീറാം കൃഷ്ണനെ പുതിയ സർക്കാരിന്റെ എഐ ഉപദേഷ്ടാവായി നിയമിച്ച് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. സീനിയർ വൈറ്റ് ഹൗസ് പോളിസി അഡ്വൈസർ ആയാണ് നിയമനം.

വെൻച്വർ കാപ്പിറ്റലിസ്റ്റ് ഡേവിഡ് ഒ.സാക്സിനെ വൈറ്റ് ഹൗസിന്റെ എഐ ക്രിപ്റ്റോ കറൻസി ഉപദേഷ്ടാവായി നേരത്തെ നിയമിച്ചിരുന്നു. ഇദ്ദേഹത്തിനൊപ്പമായിരിക്കും ശ്രീറാമിന്റെയും പ്രവർത്തനം. ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ അനുയായി കൂടിയാണ് ശ്രീറാം. എക്സ് പ്ലാറ്റ്‌ഫോമിലൂടെ ശ്രീറാം ട്രംപിനു നന്ദി അറിയിച്ചു.

ചെന്നൈ സ്വദേശിയായ ശ്രീറാം കാഞ്ചീപുരം കട്ടൻകുളത്തൂരിലെ എസ്ആർഎം വല്ലിയമ്മൈ എൻജിനീയറിങ് കോളജിൽ നിന്ന് ബിരുദം നേടുകയും പിന്നീട് മൈക്രോസോഫ്റ്റിൽ ജോലിക്ക് ചേരുകയുമായിരുന്നു. പിന്നീട് 2013ല്‍ ഫെയ്സ്ബുക്കിന്റെ ഭാഗമായി. തുടർന്ന് സ്നാപിൽ എത്തി. 2019 വരെ ട്വിറ്ററിലും ജോലി ചെയ്തു. 2021ൽ അൻഡ്രീസ്സെൻ ഹോറോവിറ്റ്സിലെത്തി.

ഇന്ത്യൻ ഫിൻടെക്ക് കമ്പനിയായ ക്രെഡിന്റെ ഉപദേഷ്ടാവ് കൂടിയാണ് ശ്രീറാം. ഭാര്യ ആരതി രാമമൂർത്തിക്ക് ഒപ്പം ദി ആരതി ആൻഡ് ശ്രീറാം ഷോ എന്ന് പേരുള്ള ഒരു പോഡ്കാസ്റ്റ് ഷോയും അദ്ദേഹം നടത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related