തന്റെ ചിത്രങ്ങളില്‍ മാറാലയോ പൊടിയോ പിടിച്ചിട്ടുണ്ടെങ്കില്‍ മൂന്ന് തലമുറയ്ക്ക് തടങ്കല്‍ ശിക്ഷ:കിമ്മിന്റെ വിചിത്ര ഉത്തരവ്



പ്യോങ്യാങ്: ഉത്തര കൊറിയ ഇന്നും ലോകരാജ്യങ്ങള്‍ക്ക് എത്തിപ്പിടിക്കാനോ അല്ലെങ്കില്‍ ആ രാജ്യത്തേയ്ക്ക് പ്രവേശിക്കാനോ സാധിച്ചിട്ടില്ല. അതിനുള്ള കാരണം കിം ജോങ് ഉന്‍ എന്ന സ്വേച്ഛാധിപത്യ ഭരണാധികാരിയുടെ കൈപ്പിടിയിലാണ് ഉത്തരകൊറിയ. പുരുഷന്മാരുടെയും സ്ത്രീകളുടെയും ഹെയര്‍ സ്‌റ്റൈലിന് പോലും കൃത്യമായ രീതിയുണ്ട്. അതില്‍ നിന്നും മാറി മുടി വെട്ടിയാല്‍ പോലും തടവാണ് ശിക്ഷ. ഇതിന് മുമ്പ് നിരവധി തവണ ഏകാധിപത്യ കമ്മ്യൂണിസ്റ്റ് ഭരണാധികാരിയായ കിം ജോങ് ഉന്നിന്റെ ക്രൂരമായ വിനോദങ്ങള്‍ വാര്‍ത്താ പ്രാധാന്യം നേടിയിട്ടുണ്ട്. പ്രശസ്ത അവതാരകനായ ജോ റോഗന്‍ അടുത്തിടെ ഉത്തര കൊറിയയില്‍ നിന്നും രക്ഷപ്പെട്ട് യുഎസിലെത്തിയ ഒരു യുവതിയുമായി അഭിമുഖം നടത്തിയപ്പോള്‍, കിമ്മിന്റെ ക്രൂര വിനോദങ്ങളെ കുറിച്ചുള്ള വെളിപ്പെടുത്തലിനെ തുടര്‍ന്ന് അതും സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

Read Also: അച്ഛന്‍ സമാധിയായെന്ന് മക്കള്‍: മൃതദേഹം കുഴിച്ചുമൂടി സ്മാരകം വെച്ചു

അടച്ച അതിര്‍ത്തികള്‍, കിം കുടുംബത്തിന്റെ സ്വേച്ഛാധിപത്യം, പൗരന്മാര്‍ പാലിക്കേണ്ട അസാധാരണമായ നിയമങ്ങള്‍ എന്നിവയ്ക്ക് ഉത്തര കൊറിയ പേരുകേട്ടതാണ്. ഇക്കൂട്ടത്തില്‍ നിലവിലെ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ഛായാചിത്രങ്ങള്‍ വീടുകളില്‍ സൂക്ഷിക്കണമെന്ന് ഒരു നിയമമുണ്ട്. ആ ഫോട്ടോയില്‍ പൊടി വല്ലതും അടിഞ്ഞിട്ടുണ്ടോ എന്ന് അറിയാന്‍ പാതിരാത്രിയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തും. അവരുടെ പരിശോധനയില്‍ കിമ്മിന്റെ ഫോട്ടോയില്‍ പൊടിയോ മാറാലയോ മറ്റെന്തെങ്കിലുമോ പറ്റിപ്പിടിച്ചിട്ടുണ്ടെങ്കില്‍, കുടുംബത്തിന്റെ രാജഭക്തിയില്‍ ഇടിവ് വന്നെന്ന് ആരോപിച്ച് കുടുംബത്തിലെ മൂന്ന് തലമുറയെ തടങ്കല്‍ പാളയത്തില്‍ അടയ്ക്കുമെന്ന് യുവതി അഭിമുഖത്തിനിടെ വെളിപ്പെടുത്തുന്നു.