വാഷിംഗ്ടണ്‍: സ്ഥാനമൊഴിയുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ജോ ബൈഡന്‍ ട്രംപിന്റെ വിമര്‍ശകര്‍ക്ക് മാപ്പ് നല്‍കി. കൊവിഡ് റെസ്‌പോണ്‍സ് ടീമിന്റെ തലവന്‍ ആന്റണി ഫൗച്ചി, റിട്ട.ജനറല്‍ മാര്‍ക്ക് മില്ലി, ക്യാപിറ്റോള്‍ കലാപം അന്വേഷിച്ച സംഘാംഗങ്ങള്‍ എന്നിവര്‍ക്ക് മാപ്പ് പ്രഖ്യാപിച്ചു. ട്രംപ് സര്‍ക്കാരിന് ഇനി ഇവരെ പ്രൊസിക്യൂട്ട് ചെയ്യാനാകില്ല. പ്രത്യേക അധികാരം ഉപയോഗിച്ചാണ് ബൈഡന്റെ തീരുമാനം.
Read Also: സൗദിയില്‍ ട്രാഫിക് പിഴയില്‍ 50 ശതമാനം ഇളവ്
ട്രംപ് 47-ാമത് അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്ത ഉടന്‍ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ രാജ്യത്ത് നടപ്പിലാക്കി തുടങ്ങി. ഇതിന്റെ ആദ്യപടിയായി തെക്കന്‍ അതിര്‍ത്തി കടന്ന് രാജ്യത്തേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന കുടിയേറ്റക്കാരെ സഹായിക്കാന്‍ രൂപകല്‍പ്പന ചെയ്ത ജനപ്രിയ സര്‍ക്കാര്‍ ആപ്പ് ട്രംപ് ഭരണകൂടം റദ്ദാക്കി. മെക്സിക്കന്‍ കുടിയേറ്റക്കാരെ സഹായിക്കാനായി ബൈഡന്‍ തുടങ്ങിയതായിരുന്നു സിബിപി വണ്‍ ആപ്പ് .