വാഷിങ്ടണ്‍ : അമേരിക്കയില്‍ ശക്തമായ മഞ്ഞുവീഴ്ചയിൽ ജനജീവിതം ദുസഹമാകുന്നു. നാല് പേർ ഇതിനോടകം മരിച്ചതായി റിപോര്‍ട്ട് ചെയ്തു. അതിശൈത്യത്തെ തുടര്‍ന്ന് ടെക്‌സസ്,ജോര്‍ജിയ ,മില്‍വാക്കി എന്നിവിടങ്ങളിലെ ആളുകളാണ് മരിച്ചത്.
അതിശെെത്യത്തെ തുടര്‍ന്ന് 2100ലധികം വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായാണ് വിവരം. ലൂയിസ് ആംസ്‌ട്രോങ് ന്യൂ ഓര്‍ലിയന്‍സ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ മിക്ക കമ്പനികളും വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. ലൂസിയാനയിലെ സ്‌കൂളുകളും സര്‍ക്കാര്‍ ഓഫീസുകളും അടച്ചുപൂട്ടി. ടെക്സസ്, ലൂസിയാന, മിസിസിപ്പി, അലബാമ, ജോര്‍ജിയ, സൗത്ത് കരോലിന ഫ്ലോറിഡ എന്നിവിടങ്ങളില്‍ ശക്തമായ മഞ്ഞുവീഴ്ച തുടരുകയാണ്.