15
February, 2026

A News 365Times Venture

15
Sunday
February, 2026

A News 365Times Venture

കുറ്റിപ്പുറത്ത് ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം

Date:

മലപ്പുറം: കുറ്റിപ്പുറത്ത് വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. മഞ്ചാടിയിൽ പകരനെല്ലൂർ സ്വദേശിനിയായ യുവതി വലിയാക്കത്തൊടിയിൽ ഹഫ്‌സത്ത് ബീവി (30)യാണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ 10.30 ഓടെ ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവേയാണ് അപകടം നടന്നത്. ഹഫ്‌സത്ത് ബീവിയും ഭര്‍ത്താവും സഞ്ചരിച്ചിരുന്ന ബൈക്കിൽ മറ്റൊരു വാഹനം ഇടിച്ചതിനെ തുടർന്ന്, യുവതി റോഡിലേക്ക് തെറിച്ച് വീണു. റോഡില്‍ വീണ യുവതിയുടെ ശരീരത്തിലൂടെ ഗ്യാസ് സിലിണ്ടർ കയറ്റിവന്ന മിനിലോറി കയറി ഇറങ്ങുകയായിരുന്നു.

ബൈക്ക് ഓടിച്ചിരുന്ന യുവതിയുടെ ഭർത്താവ് അബ്ദുല്ലക്കോയ തങ്ങളെ ( 40) ഗുരുതര പരിക്കുകളോടെ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

യുവതിയുടെ മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി പൊന്നാനി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഫാത്തിമ അസ്ല, സയ്യിദ് അഫ്‌ലഹ്, സയ്യിദ് അമൽ റാഷിദ് എന്നിവർ മക്കളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related