പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ മോട്ടോറോളയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് മോട്ടോ ജി23 മാർച്ച് 29 മുതൽ ഇന്ത്യൻ വിപണി കീഴടക്കാൻ എത്തും. ഇതോടെ, സ്മാർട്ട്ഫോൺ പ്രേമികളുടെ വലിയ കാത്തിരിപ്പാണ് അവസാനിക്കുന്നത്. മോട്ടോറോളയുടെ ജി സീരീസ് ഹാൻഡ്സെറ്റുകൾക്ക് ആവശ്യക്കാർ ഒട്ടനവധിയാണ്. മോട്ടോ ജി23- യുടെ പ്രധാന ഫീച്ചറുകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.
6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 720×1600 സ്ക്രീൻ റെസലൂഷനും, 270പിപിഐ പിക്സൽ ഡെൻസിറ്റിയും ലഭ്യമാണ്. 90 ഹെർട്സാണ് റിഫ്രഷ് റേറ്റ്. മീഡിയടെക് MT6769Z ഹീലിയോ ജി85 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ ഹാൻഡ്സെറ്റുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 13 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.
50 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 30 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും, 5,000 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്. 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന മോട്ടോ ജി23-യുടെ വില സംബന്ധിച്ച വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.