ടോക്യോ: ജപ്പാൻ പ്രധാനമന്ത്രിക്ക് നേരേ ബോബാക്രമണം. ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദക്ക് നേരേയാണ് വകയാമയിലെ തുറമുഖത്ത് വെച്ച് പൈപ്പ് ബോംബ് ഉപയോഗിച്ച് ആക്രമണം നടന്നത്.
പ്രധാനമന്ത്രിക്ക് പരിക്കുകളൊന്നും ഏറ്റിട്ടില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.