മാഹി: കാറിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച കഞ്ചാവുമായി നാലു യുവാക്കൾ പിടിയിൽ. പ്രിയദർശിനി ബസ് സ്റ്റോപ്പിന് സമീപം സമീസിൽ എൻ. മുഹമ്മദ് സായിദ് ഫോർസെന്ന സായിദ് (24), പന്തക്കൽ ഹസ്സൻമുക്ക് ഫെബിന യിൽ പി.കെ. മുഹമ്മദ് ഫിയസ് എന്ന ഫിയസ് (23) പാറാൽ പഴയ പോസ്റ്റോഫീസിന് സമീപം ഗീതാലയത്തിൽ എം. അലോക്. (23), മാടപീടിക പാർസിക്കുന്ന് നെല്ലിക്കയിൽ ഹൗസ്, ഇ. ഷാരോൺ (24) എന്നിവർ ആണ് അറസ്റ്റിലായത്.
മാഹി എസ്.പി രാജശങ്കർ വെള്ളാട്ടിന്റെ നിർദ്ദേശപ്രകാരം മാഹി സി.ഐ എ. ശേഖർ, പന്തക്കൽ പൊലീസ് ഔട്ട് പോസ്റ്റ് എസ്.ഐ പി.പി ജയരാജ് എന്നിവർ നടത്തിയ വാഹന പരിശോധനയിലാണ് യുവാക്കൾ 580 ഗ്രാം കഞ്ചാവുമായി പിടിയിലായത്. 30,000 രൂപ വിലമതിക്കുന്ന കഞ്ചാവാണ് കണ്ടെത്തിയത്.
കഞ്ചാവ് കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആണ് ഇവർ പിടിയിലായത്. പന്തക്കൽ -ഇടയിൽപീടിക മെയിൻ റോഡിലാണ് വാഹന പരിശോധന നടത്തിയത്. കാറും പ്രതികളുടെ പക്കൽ നിന്ന് കണ്ടെത്തിയ മൊബൈൽ ഫോണുകളും മറ്റ് സാധനങ്ങളും പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളിൽ പള്ളൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.