പോക്‌സോ കേസില്‍ ഓര്‍ത്തഡോക്‌സ് സഭാ വൈദികന്‍ അറസ്റ്റില്‍

പതിനഞ്ചു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ഓര്‍ത്തഡോക്‌സ് സഭാ വൈദികനെ പൊലീസ് അറസ്റ്റ് ചെയ്തു.  വൈദികനായ ശെമവൂന്‍ റമ്പാനെ (77) മൂവാറ്റുപുഴ ഊന്നുകല്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. പീഡന പരാതിയില്‍ പോക്‌സോ കേസെടുത്തതിന് പിന്നാലെ വൈദികനെ ചുമതലയില്‍ നിന്നും സഭ നീക്കിയിരുന്നു.

ഏപ്രില്‍ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. പള്ളിയില്‍ വച്ച് വൈദികന്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്നാണ് പരാതി. പെണ്‍കുട്ടിയുടെ പരാതിയില്‍  കഴിഞ്ഞ ദിവസമാണ് പൊലീസ് കേസെടുത്തത്. ഇന്ന് രാവിലെ വൈദികനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ ശേഷം അറസ്റ്റ്  രേഖപ്പെടുത്തുകയായിരുന്നു. പത്തനംതിട്ട  സ്വദേശിയായ വൈദികന്‍ ഈസ്റ്റര്‍ ആഘോഷത്തിന്റെ ഭാഗമായാണ് പള്ളിയില്‍ താല്‍ക്കാലിക ചുമതലയ്‌ക്കെത്തിയത്.  പീഡന പരാതിയില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ വൈദികനെ ചുമതലകളില്‍  നിന്ന് സഭ കഴിഞ്ഞ ദിവസം നീക്കം ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.