18
February, 2026

A News 365Times Venture

18
Wednesday
February, 2026

A News 365Times Venture

NIA സംഘം ലണ്ടൻ ഹൈക്കമ്മീഷൻ സന്ദർശിക്കും

Date:

ഇന്ത്യൻ ഹൈക്കമ്മീഷനു പുറത്ത് നടന്ന ഖാലിസ്ഥാൻ അനുകൂല പ്രതിഷേധങ്ങളും ആക്രമണ സംഭവങ്ങളും അന്വേഷിക്കാൻ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ലണ്ടൻ സന്ദർശിക്കും. വിഷയത്തിൽ വിശദമായ അന്വേഷണം നടത്തി മൊഴി രേഖപ്പെടുത്തുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ഹൈക്കമ്മീഷന് പുറത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളുടെ ദൃശ്യങ്ങളും ഉദ്യോഗസ്ഥർ പരിശോധിക്കും.

നേരത്തെ ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെല്ലിന് കീഴിലായിരുന്ന അന്വേഷണം നടന്നിരുന്നത്. ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) അനുമതി നൽകിയതിനെ തുടർന്ന് അന്വേഷണം എൻഐഎ ഏറ്റെടുക്കുകയായിരുന്നു. കേസിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിന്റെ ഔദ്യോഗിക പകർപ്പ് നൽകാൻ  എൻഐഎ സ്‌പെഷ്യൽ സെല്ലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ലണ്ടനിൽ അടുത്തിടെയുണ്ടായ അക്രമാസക്തമായ ഏറ്റുമുട്ടലിനെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം യുകെ സർക്കാരുമായി സംസാരിച്ചു. അഞ്ചാമത് ഇന്ത്യ-യുകെ ആഭ്യന്തര സംവാദത്തിൽ ഖാലിസ്ഥാനി പ്രവർത്തനങ്ങളും പ്രതിഷേധങ്ങളും ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച ചെയ്തായാണ് വിവരം.

മാർച്ച് 19 നാണ് വിഷയത്തിനാസ്പദമായ സംഭവം അരങ്ങേറിയത്. തീവ്ര സിഖ് മതപ്രഭാഷകൻ അമൃത്പാൽ സിംഗിന്റെ അനുയായികൾ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ പ്രതിഷേധ പ്രകടനം നടത്തുകയായിരുന്നു. പഞ്ചാബിലെ പോലീസ് നടപടിയെ അപലപിച്ച് അവർ കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ബാൽക്കണിയിൽ നിന്ന് ഇന്ത്യൻ പതാക അഴിച്ചുമാറ്റി. മറുപടിയായി യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഭീമാകാരമായ ത്രിവർണ്ണ പതാക ഉയർത്തിയെങ്കിലും വിഷയത്തിൽ ഇന്ത്യ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related