23
September, 2026

A News 365Times Venture

23
Wednesday
September, 2026

A News 365Times Venture

ഗ്യാനേഷ് കുമാറിനെ ജയിലിലടക്കണം; ബാലറ്റ് പേപ്പറുകള്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പുകള്‍ വീണ്ടും നടത്തണം: ഉദ്ധവ് താക്കറെ

Date:

ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി ശിവസേന (യു.ബി.ടി) അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. ഗ്യാനേഷ് കുമാറിനെ ഉടന്‍ സ്ഥാനത്തുനിന്ന് പിരിച്ചുവിടണമെന്നും ജയിലിലടയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്.

മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കി ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പ് കമ്മീഷനുള്ളിലെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ഉദ്ധവ് താക്കറെയുടെ പ്രതികരണം.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഏകപക്ഷീയമായ തീരുമാനങ്ങള്‍ക്കെതിരെ മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിങ് സന്ധുവും വിവേക് ജോഷിയും കഴിഞ്ഞ പത്ത് മാസത്തിനിടെ 14 തവണ ഔദ്യോഗികമായി എതിര്‍പ്പ് പ്രകടിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

സി.ഇ.സിയുടെ നടപടികള്‍ പുറത്തുകൊണ്ടുവന്നതിന് ഇരുവര്‍ക്കും നന്ദി അറിയിച്ച ഉദ്ധവ് താക്കറെ വിഷയത്തില്‍ സുപ്രീം കോടതി സ്വമേധയാ ഇടപെടണമെന്നും തെറ്റായ തീരുമാനങ്ങള്‍ റദ്ദാക്കാന്‍ കമ്മീഷണര്‍മാര്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

ജനാധിപത്യ സംരക്ഷണത്തിനായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

വോട്ടര്‍ പട്ടികയുടെ എസ്.ഐ.ആര്‍ നടപടികളുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ പ്രധാനമായും വിയോജിപ്പ് അറിയിച്ചിട്ടുള്ളത്.

പതിനൊന്നോളം സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് 13 കോടിയിലധികം പേരുകള്‍ ഒഴിവാക്കപ്പെട്ട നടപടിയില്‍ ഇരുവരും കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

പുതിയ വോട്ടര്‍മാര്‍ അവരുമായി ബന്ധമുള്ളവരുടെ പേരുകള്‍ പഴയ വോട്ടര്‍ പട്ടികയിലുണ്ടെന്ന് തെളിയിക്കണമെന്ന നിബന്ധന സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നതാണെന്നും കമ്മീഷണര്‍മാര്‍ ചൂണ്ടിക്കാട്ടി.

റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ കേന്ദ്ര സര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.

Content Highlights: Gyanesh Kumar should be jailed; elections must be held again using ballot papers: Uddhav Thackeray.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

‘നിങ്ങള്‍ ഇവിടെ ഉണ്ടാകാന്‍ പാടില്ല’; യു.എന്നില്‍ സി.എന്‍.എന്‍ മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത് ട്രംപ്

ന്യൂയോര്‍ക്ക്: വൈറ്റ് ഹൗസില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിന് പന്നാലെ യു.എന്‍ ആസ്ഥാനത്ത് സി.എന്‍.എന്‍...