19
February, 2026

A News 365Times Venture

19
Thursday
February, 2026

A News 365Times Venture

രാജ്യത്ത് ഹൈഡ്രജൻ ട്രെയിൻ ഉടൻ ഓടിത്തുടങ്ങും, പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിൽ

Date:

രാജ്യത്തെ ഗതാഗത മേഖലയ്ക്ക് കുതിപ്പേകാൻ ആദ്യ ഹൈഡ്രജൻ ട്രെയിൻ ഉടൻ ഓടിത്തുടങ്ങും. ട്രെയിനിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലായതിനാൽ, പരീക്ഷണ ഓട്ടം ഉടൻ തന്നെ നടത്തുമെന്ന് റെയിൽവേ ബോർഡ് ചെയർമാൻ അനിൽ കുമാർ ലഹോട്ടി അറിയിച്ചിട്ടുണ്ട്. നടപ്പു സാമ്പത്തിക വർഷം തന്നെ പരീക്ഷണ ഓട്ടം നടത്താനാണ് തീരുമാനം. ഹൈഡ്രജൻ ട്രെയിൻ ഓടിക്കുന്നതിനുള്ള കരാർ ലഭിച്ചിരിക്കുന്നത് നോർത്തേൺ റെയിൽവേയ്ക്കാണ്.

ഹൈഡ്രജൻ ട്രെയിനുകൾ ഓടിത്തുടങ്ങുന്നതോടെ സാങ്കേതിക രംഗത്ത് വലിയ മുന്നേറ്റം കൈവരിക്കാൻ ഇന്ത്യയ്ക്ക് സാധിക്കും. രാജ്യാന്തര തലത്തിൽ തന്നെ ഹൈഡ്രജൻ ട്രെയിനുകൾ പുതിയ സാങ്കേതിക വിദ്യയാണ്. നിലവിൽ, നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം നടക്കുന്നതിനാൽ, സമയബന്ധിതമായി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. അതേസമയം, ഹൈഡ്രജൻ ട്രെയിനുകൾ ഏത് റൂട്ടിലാണ് ഓടുക എന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ റെയിൽവേ മന്ത്രാലയം ഉടൻ പുറത്തിറക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

വയനാട്ടില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

വയനാട്ടില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി...