24
October, 2026

A News 365Times Venture

24
Saturday
October, 2026

A News 365Times Venture

മുസ്‌ലിം ലീഗ് മുസ്‌ലിം ബി.ജെ.പിയായി മാറിയെന്ന് പി. ജയരാജന്‍; ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ച സമസ്ത ഓഫീസ് സന്ദര്‍ശിച്ച് ലീഗ് പ്രവര്‍ത്തകര്‍

Date:

കണ്ണൂര്‍: കണ്ണൂരില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ച സമസ്ത ഓഫീസ് സി.പി.ഐ.എം നേതാക്കള്‍ സന്ദര്‍ശിച്ചു. സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്‍ അടക്കമുള്ള നേതാക്കളാണ് സന്ദര്‍ശിച്ചത്. മുസ്‌ലിം ലീഗ് മുസ്‌ലിം ബി.ജെ.പിയായി മാറിയെന്ന് സമസ്ത ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ജയരാജന്‍ പറഞ്ഞു.

കണ്ണൂരില്‍ സമസ്ത ആസ്ഥാന മന്ദിരം ആക്രമിച്ചത് ലീഗ് ക്രിമിനലുകളാണെന്നും പി ജയരാജന്‍ പറഞ്ഞു. ഫാസിസ്റ്റ് മനോഭാവമാണ് സമസ്ത ഓഫീസ് ആക്രമണത്തിന് പിന്നില്‍. പൊലീസ് ശക്തമായ നിയമനടപടികള്‍ സ്വീകരണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഇവിടെ എല്ലാ സംഘടനകള്‍ക്കും ജനാധിപത്യ അവകാശമുണ്ട്. ആ ജനാധിപത്യ രീതി അനുസരിച്ച് മെമ്പര്‍മാരാണ് അതിലെ ഭാരവാഹികളെ തിരഞ്ഞെടുക്കേണ്ടത് പക്ഷെ. മെമ്പര്‍മാരുടെ ഭൂരിപക്ഷത്തെ ഒന്നും ഞങ്ങള്‍ അംഗീകരിക്കില്ല ഞങ്ങള്‍ ലീഗാണ് എന്നാണ് ലീഗ് പറയുന്നത്. ജനാധിപത്യത്തെ തകര്‍ക്കുന്നതിനു വേണ്ടി ആര്‍.എസ്.എസ് – ബി.ജെ.പി എന്താണോ അവലംബിക്കുന്നത് അതേ മാതൃകയാണ് ലീഗുകാരും ഇവിടെ സ്വീകരിക്കുന്നതെന്നും ജയരാജന്‍ പറഞ്ഞു.

കണ്ണൂര്‍ തായത്തെ ട്രെയിനിങ് സ്‌കൂളിന് സമീപമുള്ള സമസ്തയുടെ ആസ്ഥാന മന്ദിരമായ ഇസ്ലാമിക് സെന്ററായിരിന്നു ആക്രമിച്ചത്. ഓഫീസിലെ ജനല്‍, ഗ്ലാസ് ചില്ലുകള്‍ ആക്രമണത്തില്‍ അടിച്ചുതകര്‍ത്തു. എസ്.കെ.എസ്.എസ്.എഫ് മട്ടന്നൂര്‍ മേഖലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കവും സംഘര്‍ഷവും.

മുസ്ലിം ലീഗ് ജില്ലാ നേതാവും മട്ടന്നൂര്‍ മുനിസിപ്പല്‍ കൗണ്‍സിലറുമായ വി.എന്‍. മുഹമ്മദലി, കീഴല്ലൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി അയ്യൂബ് കൊതേരി എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ അമ്പതോളം വരുന്ന ലീഗ് പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്നാണ് ആരോപണം ഉയര്‍ന്നത്.

Content Highlight: CPIM state committee member P Jayarajan visit the Islamic Centre near the Thayatheru Training School in Kannur.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related