കൊച്ചി: ഈ വർഷത്തെ ഗണേശോത്സവ ആഘോഷത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ച് നടൻ ഉണ്ണി മുകുന്ദൻ. ഒറ്റപ്പാലം താലൂക്ക് ഗണേശോത്സവ കമ്മിറ്റിയുടെ ആഘോഷച്ചടങ്ങുകളിൽ പങ്കെടുക്കുമെന്ന് വിവരം താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.’ ഞാനുണ്ട് ഉത്സവത്തിന് കൂടെയുണ്ടാവണം’ എന്ന കുറിപ്പാണ് ഉണ്ണി മുകുന്ദൻ ഫേസ്‌ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.
കാത്തിരിക്കുകയാണ് 2023-ലെ ഗണേശോത്സവത്തിനായി എന്ന തലക്കെട്ടോടെയാണ് താരം ചിത്രം പങ്കുവെച്ചത്. ‘ഞാനുണ്ട് ഉത്സവത്തിന് കൂടെയുണ്ടാവണം’ എന്നും പോസ്റ്ററിൽ പറയുന്നു. പോസ്റ്റ് പങ്കുവെച്ച് നിമിഷ നേരം കൊണ്ടുതന്നെ ഗണേശോത്സവത്തിൽ പങ്കെടുക്കുമെന്ന് ആരാധകരും അറിയിച്ചു.
ഗണപതി ഭഗവാൻ വെറും മിത്താണ് എന്ന സ്പീക്കർ എ എൻ ഷംസീറിന്റെ വിവാദ പരാമർശത്തെ തുടർന്ന് നാടെങ്ങും വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് ഉയരുന്നത്. ഈ സാഹചര്യത്തിൽ ഈ വർഷത്തെ ഗണേശോത്സവം പൂർവ്വാധികം ഭംഗിയായി ആഘോഷിക്കാൻ ആണ് എല്ലാ സ്ഥലങ്ങളിലെയും ഗണേശോത്സവ കമ്മിറ്റികളുടെ തീരുമാനം. ഇതിനിടെയാണ് ഉണ്ണി മുകുന്ദന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.