25
September, 2026

A News 365Times Venture

25
Friday
September, 2026

A News 365Times Venture

തുടർച്ചയായ രണ്ടാം ദിനവും സ്വർണവിലയിൽ ഇടിവ്, ഇന്നത്തെ നിരക്കുകൾ അറിയാം

Date:


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,960 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 15 രൂപ കുറഞ്ഞ് 5,495 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. തുടർച്ചയായ രണ്ടാം ദിനമാണ് സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 240 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 30 രൂപയും കുറഞ്ഞിരുന്നു. രണ്ട് ദിവസത്തിനിടയിൽ 360 രൂപയുടെ ഇടിവാണ് ഉണ്ടായിട്ടുള്ളത്.

ഈ മാസം തുടങ്ങിയത് സ്വർണവിലയിൽ വർദ്ധനവോടെയായിരുന്നു. ഓഗസ്റ്റ് ഒന്നിന് ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് ഉയർന്നത്. ആഗോളതലത്തിൽ ഉയർച്ചയിലാണ് സ്വർണവ്യാപാരം നടക്കുന്നത്. ട്രോയ് ഔൺസിന് 1.18 ഡോളർ ഉയർന്ന് 1,937.57 ഡോളർ നിലവാരത്തിലാണ് സ്വർണവില ഉള്ളത്. സ്വർണത്തിന് പുറമേ, തുടർച്ചയായ രണ്ടാം ദിനവും വെള്ളി വിലയും കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ, ഒരു ഗ്രാം സാധാരണ വെള്ളിയുടെ ഇന്നത്തെ വിപണി വില 79 രൂപയാണ്. അതേസമയം, ഹാൾമാർക്ക് വെളളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഭരണഘടനാസ്ഥാപനങ്ങള്‍ മുന്‍പെങ്ങുമില്ലാത്ത വിധം ഭീഷണി നേരിടുന്നു: പ്രതിഷേധപരിപാടികളില്‍ ഒറ്റക്കെട്ടായി പങ്കുചേരണമെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: നമ്മുടെ രാജ്യത്തിന്റെ ഭരണഘടനാ സ്ഥാപനങ്ങള്‍ മുമ്പൊരിക്കലുമില്ലാത്തവിധം വലിയ ഭീഷണി നേരിടുകയാണെന്ന്...