Numerology Aug 4 | ജന്മസംഖ്യ നാലിലും ആറിലും ജനിച്ചവര്‍ തമ്മിലുള്ള പ്രണയബന്ധം വിജയകരമാകുമോ?


4, 6 എന്നീ ജന്മസംഖ്യകള്‍ പ്രതിനിധാനം ചെയ്യുന്ന ദമ്പതികള്‍ അവിവാഹിതരായവര്‍ക്ക് ഒരു പ്രചോദനമായിരിക്കും. ഈ രണ്ട് സംഖ്യകളും പ്രതിനിധാനം ചെയ്യുന്നവര്‍ മാതൃകാദമ്പതികളായിരിക്കും. പങ്കാളിയുടെ ആവശ്യം അറിഞ്ഞ് പരസ്പരം പെരുമാറുന്നവരാണിവര്‍. കുടുംബത്തിന്റെ എല്ലാ കാര്യങ്ങളും ഏറ്റെടുത്ത് നടത്തുകയും കുടുംബാംഗങ്ങള്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും നല്‍കുകയും ചെയ്യുന്ന സ്വഭാവമാണ് 6 ജന്മസംഖ്യയായിട്ടുള്ളവരുടേത്. കുടുംബത്തോടുള്ള ഉത്തരവാദിത്തം നിര്‍വ്വഹിക്കാന്‍ ഇവര്‍ എപ്പോഴും പ്രതിജ്ഞാബദ്ധരായിരിക്കും. ഇത് ഇക്കൂട്ടരുടെ അടിസ്ഥാനസ്വഭാവമാണ്. ഇത് കുടുംബത്തോടുള്ള അടുപ്പം വര്‍ധിപ്പിക്കും.

അധികം പണം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവരല്ല 6 പ്രതിനിധാനം ചെയ്യുന്നവര്‍. അതേസമയം എപ്പോഴും കണക്കുക്കൂട്ടലുകള്‍ നടത്തി മുന്നോട്ട് പോകുന്നവരാണ് 4 എന്ന സംഖ്യ പ്രതിനിധാനം ചെയ്യുന്നവര്‍. ഇതിന്റെ ഭാഗമായി ചിലപ്പോള്‍ ഇരുവരും തമ്മില്‍ പരസ്പരം പരാതി പറച്ചില്‍ ഉണ്ടായേക്കാം. 4 ജന്മസംഖ്യയായുള്ള പുരുഷനും ആറ് ജന്മസംഖ്യയായുളഅള സ്ത്രീയും തമ്മിലുള്ള ബന്ധം എപ്പോഴും ദൃഢമായിരിക്കും എന്നാണ് സംഖ്യാശാസ്ത്രത്തില്‍ പറയുന്നത്.

4 പ്രതിനിധാനം ചെയ്യുന്നവര്‍ അന്തര്‍മുഖരായിരിക്കും. എന്നാല്‍ വീടിനെ വല്ലാതെ ഇഷ്ടപ്പെടുന്നവരായിരിക്കും ഇവര്‍. സമാന സ്വഭാവം തന്നെയാണ് 6 ജന്മസംഖ്യയായുള്ളവര്‍ക്കുമുള്ളത്. സത്യസന്ധരായ ഇവര്‍ വീടിനോട് വല്ലാത്ത സ്‌നേഹം വെച്ചുപുലര്‍ത്തുന്നവരായിരിക്കും.

Also read: ഒന്നര ലക്ഷം വർഷം മുൻപുള്ള മനുഷ്യനെ കണ്ടാൽ എങ്ങനെരിക്കും? ഇറ്റലിയിലെ ഗുഹയിൽ കണ്ടെത്തിയ അസ്ഥികൂടം

ദാനം ചെയ്യേണ്ടവ:

1. പാവപ്പെട്ടവര്‍ക്കും ക്ഷേത്രങ്ങളിലും തൈര് ദാനം ചെയ്യുക.

2. തിങ്കളാഴ്ച തോറും ശിവന് പാലും, തൈരും അഭിഷേകം ചെയ്യുക.

3. സ്ത്രീകള്‍ ഇടതുകൈയ്യില്‍ വെള്ളി വളയോ, വെള്ളിയില്‍ തീര്‍ത്ത വാച്ചോ ധരിക്കണം.

4. വീടിന്റെ വടക്ക് ഭാഗത്ത് ആലം സൂക്ഷിക്കുക.

5. ശ്രീകൃഷ്ണനും രാധ ദേവിയ്ക്കും പച്ച നിറത്തിലുള്ള ഫലങ്ങള്‍ ദാനം ചെയ്യുക.

6. മാംസാഹാരം, മദ്യം, മൃഗത്തൊലി, ലെതര്‍ എന്നിവ ഒഴിവാക്കുക.

സംഖ്യാശാസ്ത്രത്തില്‍ 9 വരെയുള്ള നമ്പറുകളെയാണ് പരാമര്‍ശിക്കുന്നത്. 9ന് ശേഷമുള്ള സംഖ്യകളുടെ ഫലങ്ങള്‍ സംഖ്യാശാസ്ത്രത്തില്‍ പറയുന്നില്ല. എന്തെന്നാല്‍, 9ന് ശേഷമുള്ള സംഖ്യ 1ന്റെയും 0-ത്തിന്റെയും സംയോജനമാണ്. അതായത്, 10. അങ്ങനെ പല പല സംഖ്യകള്‍ സംയോജിപ്പിച്ച് വിവിധ നമ്പറുകള്‍ ഉണ്ടാക്കി. അതിനിടയില്‍ പൂജ്യം ന്യൂട്രലായി നില്‍ക്കുന്നുണ്ട്. ഇത് ഗ്രഹങ്ങളെ കുറിച്ചുള്ള പഠനവുമായി ബന്ധിപ്പിക്കാവുന്നതാണ്.

സൗരയൂഥത്തില്‍ ആകെ 9 ഗ്രഹങ്ങളാണുള്ളത്. കുറച്ചുകൂടി ലളിതമായി പറഞ്ഞാല്‍, ഓരോ ഗ്രഹത്തിനും ഓരോ സംഖ്യ നല്‍കുകയും ആ നമ്പറില്‍ വിളിക്കുകയും ചെയ്യുന്നു. സംഖ്യകളെ പരാമര്‍ശിച്ചു കൊണ്ട് സൗരയൂഥത്തിലെ 9 ഗ്രഹങ്ങളെ കുറിച്ചുള്ള സമഗ്ര പഠനമാണ് യഥാര്‍ത്ഥത്തില്‍ സംഖ്യാശാസ്ത്രം എന്ന് അറിയപ്പെടുന്നത്.

ഗ്രഹങ്ങളെ ഏതൊക്കെ സംഖ്യകള്‍ കൊണ്ടാണ് വിശേഷിപ്പിക്കുന്നത് എന്ന് നോക്കാം.

സൂര്യന്‍ 1 ചന്ദ്രന്‍ 2 വ്യാഴം 3 രാഹു (യുറാനസ്സ്) 4 ബുധന്‍ 5 ശുക്രന്‍ 6 കേതു (നെപ്റ്റിയൂണ്‍) 7 ശനി 8 ചൊവ്വ 9.

Summary: Here we examine relation between people belonging to numerology numbers 4 and 6. Check out a comprehensive analysis