23
September, 2026

A News 365Times Venture

23
Wednesday
September, 2026

A News 365Times Venture

സ്കൂൾ വിദ്യാർത്ഥിനികളുമായി ബംഗാൾ സ്വദേശികൾ കൊച്ചിയിൽ പിടിയിൽ; പോക്സോ കേസെടുത്തു

Date:


കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി പിടിയിലായ ബംഗാൾ സ്വദേശികൾക്ക് എതിരെ പൊലീസ് പോക്സോ കേസെടുത്തു. മുർഷിദാബാദ് സ്വദേശികളായ നൂർ ഇസ്ലാം മണ്ഡൽ (24), സമീം അക്തർ (19) എന്നിവരെയാണ് നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച രാത്രി 8 മണിയോടെ ചെങ്ങമനാട് പുറയാർ ഗാന്ധിപുരത്ത് നാട്ടുകാരാണ് ഇവരെ കണ്ടെത്തി പൊലീസിന് കൈമാറിയത്. ബംഗാൾ സ്വദേശികളായ പെൺകുട്ടികൾ 13ഉം 17 ഉം വയസ്സുള്ളവരാണ്. ഇവരെ വൈദ്യ പരിശോധനയ്ക്ക് ശേഷം കാക്കനാട് ജുവനൈൽ ഹോമിലേക്ക് മാറ്റി.

മണ്ഡലിന്റെ മാതാവ് പുറയാറിൽ വീട്ടുജോലിക്ക് നിൽക്കുന്നുണ്ട്. ഇവർക്കായി വീട്ടുടമ നിർമിച്ച് നൽകിയ താൽക്കാലിക ഷെഡിലേക്കാണ് പ്രതികൾ പെൺകുട്ടികളുമായി എത്തിയത്. 2 കുട്ടികളും യൂണിഫോമിൽ സ്കൂൾ ബാഗുമായാണ് എത്തിയത്. പ്രതികൾ പെൺകുട്ടികളെ സ്കൂളിൽ നിന്ന് കടത്തിക്കൊണ്ടു വരികയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

മണ്ഡൽ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. പ്രതികളെ ഇന്ന് അങ്കമാലി കോടതിയിൽ ഹാജരാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related