ഏറ്റവും തിരക്കുള്ള റോഡില്‍ വിമാനം ക്രാഷ് ലാന്‍ഡ് ചെയ്ത് പൈലറ്റ്, റോഡ് ഗതാഗതം താറുമാറായി



ലണ്ടന്‍: യുകെയിലെ ഗ്ലൗസെസ്റ്റര്‍ഷയര്‍ വിമാനത്താവളത്തിന് സമീപം എ-40 ഗോള്‍ഡന്‍ വാലി ബൈപ്പാസ് റോഡിലേക്ക് ചെറുവിമാനം പൈലറ്റ് ഇടിച്ചിറക്കി. ഇതോടെ റോഡ് ഗതാഗതം താറുമാറായി. വ്യാഴാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. റോഡിന് കുറുകെ ഇരുവശത്തു നിന്നും വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയാത്ത വിധമായിരുന്നു വിമാനം ക്രാഷ് ലാന്‍ഡ് ചെയ്തത്.

Read Also: സിദ്ദിഖിന്റെ മരണകാരണം ശാസ്ത്രീയമായി അറിയുന്നതിനു മുൻപേ യൂനാനി വൈദ്യശാഖയെ പ്രതിക്കൂട്ടിൽ നിർത്തിയത് ഗൂഢാലോചന: കെയുഎംഎ

വിവരം അറിഞ്ഞ ഉടന്‍ പൊലീസും അഗ്‌നി രക്ഷാ സേനയും സ്ഥലത്തെത്തി വിമാനം നീക്കുകയായിരുന്നു.  മണിക്കൂറുകള്‍ക്ക് ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്. സംഭവത്തില്‍ മറ്റ് വാഹനങ്ങള്‍ക്കോ ആളുകള്‍ക്കോ പരിക്കില്ല.

എഞ്ചിന്‍ തകരാറിനെ തുടര്‍ന്നാണ് പൈലറ്റ് റോഡിലേക്ക് ക്രാഷ് ലാന്‍ഡ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്റ്റാവര്‍ട്ടണിലേക്ക് പോയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.