23
September, 2026

A News 365Times Venture

23
Wednesday
September, 2026

A News 365Times Venture

മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം: കൊല്ലത്ത് ഭാര്യയെ കീടനാശിനി ബലമായി വായിലൊഴിച്ച് കൊല്ലാൻ ശ്രമിച്ച ഭർത്താവ് പിടിയിൽ

Date:


കുളത്തൂപ്പുഴ: കൊല്ലം കുളത്തൂപ്പുഴയിൽ ഭാര്യയെ കീടനാശിനി നൽകി കൊല്ലാൻ ശ്രമിച്ച കേസില്‍ ഭർത്താവ് പിടിയില്‍. വിതുര സ്വദേശി അജിത്ത് (37) ആണ് പിടിയിലായത്. മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ചായിരുന്നു പ്രതി ഭാര്യയെ കൊല്ലാൻ ശ്രമിച്ചത്.

കൃഷി ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചിരുന്ന കീടനാശിനി ബലമായി സുകന്യയുടെ വായില്‍ ഒഴിക്കുകയായിരുന്നുവെന്ന് പൊലസ് പറഞ്ഞു. കുളത്തുപ്പുഴ കല്ലാര്‍ എസ്റ്റേറ്റിലെ തൊഴിലാളികളാണ് അജിത്തും ഭാര്യയും. സംശയ രോഗത്തിന്‍റെ പേരിൽ അജിത്തും ഭാര്യയും തമ്മിൽ പതിവായി വഴക്കിട്ടിരുന്നു. ഇത്തരത്തില്‍ വഴക്കിനിടെ അജിത്ത് ഭാര്യയെ കീടനാശിനി കുടിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുകന്യയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. തുടർന്ന് അജിത്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മാധ്യമ ബഹിഷ്‌കരണത്തിന് പിന്നാലെ ട്രംപ് ടി.വി; വൈറ്റ് ഹൗസില്‍ നിന്ന് 24 മണിക്കൂര്‍ യൂട്യൂബ് ചാനല്‍

വാഷിങ്ടണ്‍: പ്രമുഖ അമേരിക്കന്‍ മാധ്യമസ്ഥാപനങ്ങള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരിപാടികളുടെ ടെലിവിഷന്‍...

ഇതിഹാസങ്ങളെ ഒന്നടങ്കം വെട്ടിനിരത്തി; ഇംഗ്ലണ്ടിന്റെ ‘രാജാവ്’ ഇനി ലോകത്തിന്റെയും തലവന്‍!

ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മിലുള്ള മൂന്ന് ഏകദിന മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ...