കുന്നിക്കോട്: നിരവധി കേസുകളിൽ പ്രതിയായ യുവാവ് പൊലീസ് പിടിയിൽ. വിളക്കുടി ആവണീശ്വരം ചക്കുപാറ പ്ലാംകീഴിൽ ചരുവിളവീട്ടിൽ വിനീത് എന്ന ശിവൻ (28) ആണ് ബംഗളൂരുവിൽ നിന്ന് അറസ്റ്റിലായത്.
രണ്ടുതവണ കാപ്പ ചുമത്തുകയും ഒരുവർഷത്തോളം ജയിൽശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. 2023 ജൂണിൽ പുറത്തിറങ്ങിയ ശേഷം വീണ്ടും സമാന രീതിയിലുള്ള പരാതികള്‍ ഉണ്ടായ ശേഷം ഒളിവിൽ കഴിഞ്ഞുവരവേയാണ് അറസ്റ്റ് ചെയ്തത്.
കുന്നിക്കോട് എസ്.ഐ ഗംഗാപ്രസാദ്, എ.എസ്.ഐ അമീൻ, എസ്.സി.പി.ഒ ബാബുരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.