22
February, 2026

A News 365Times Venture

22
Sunday
February, 2026

A News 365Times Venture

ഡിവൈഡറിൽ തട്ടി കാറിലേക്കും പിക്കപ്പ് വാനിലേക്കും ഇന്ധന ടാങ്കർ ഇടിച്ച് കയറി: തീപിടിച്ച് നാല് മരണം

Date:


ന്യുഡൽഹി: ഡിവൈഡറിൽ തട്ടി കാറിലേക്കും പിക്കപ്പ് വാനിലേക്കും ഇന്ധന ടാങ്കർ ഇടിച്ച് അ‌പകടം. അ‌പകടത്തിൽ തീപിടിച്ച് 4 പേർ കൊല്ലപ്പെട്ടു. ഡൽഹി ജയ്പൂർ ദേശീയ പാതയില്‍ ഹരിയാനയിലെ ഗുരുഗ്രാമിന് സമീപത്ത് വച്ച് വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. കാർ യാത്രികരായ മൂന്നുപേരും പിക്കപ്പ് വാനിലെ ഡ്രൈവറുമാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. ഓടിക്കൊണ്ടിരുന്ന കാറിന് ഇടിയുടെ ആഘാതത്തിന് പിന്നാലെ തീ പിടിക്കുകയായിരുന്നു.

കാറില്‍ സിഎന്‍ജി സിലിണ്ടറുകള്‍ ഉണ്ടായിരുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ വിനോദ് കുമാർ ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്. ജയ്പൂരിലേക്ക് പോവുകയായിരുന്നു കാറിലെ യാത്രക്കാരെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഡിവൈഡറില്‍ ഇടിച്ച് നിയന്ത്രണം വിട്ട ടാങ്കർ ലോറി കാറിലേക്കും പിന്നീട് പിക്കപ്പ് വാനിലേക്കും പാഞ്ഞ് കയറുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related