ഹൃദ്രോഗികൾ മുട്ട കഴിക്കാൻ പാടില്ല? | egg, health tips, heart patients, Latest News, News, Life Style, Health & Fitness
പോഷകങ്ങളുടെ പവര്‍ ഹൗസ് എന്നാണ് മുട്ടയെ ഭക്ഷ്യശാസ്ത്രം വിശേഷിപ്പിക്കുന്നത്. പ്രോട്ടീനും വിറ്റാമിനുകളാലും സമ്പുഷ്ഠമാണ് മുട്ട. ഒരു മുട്ടയിൽ ശരാരശി 200 മില്ലീഗ്രാം കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്. അതിനാൽ ഉയർന്ന കൊളസ്ട്രോളുള്ളവര്‍ മുട്ട കഴിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.
അതേസമയം, മുട്ട കഴിക്കുന്നത് ഹൃദ്രോഗമുണ്ടാകാനുളള സാധ്യത വര്‍ധിപ്പിക്കുമെന്ന പ്രചാരണം തെറ്റാണെന്ന് പഠനങ്ങള്‍ തന്നെ തളിയിച്ചിട്ടുണ്ട്. മുട്ടയിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയതിനാൽ ഹൃദ്രോഗമുണ്ടാക്കുന്ന സെറം ട്രൈഗ്ലിസറൈഡിനെ കുറയ്ക്കാന്‍ സഹായിക്കും. എന്നാല്‍ ശരീരത്തിലെ നല്ല കൊളസ്ട്രോളിനെ വര്‍ധിപ്പിക്കാന്‍ സഹായിക്കും.
അമേരിക്കൽ ഹാർട്ട് അസോസിയേഷന്റെ കണക്കനുസരിച്ച് ദിവസം 2000 കലോറിയുള്ള ഭക്ഷണം കഴിക്കുന്ന ഒരാൾ 13 ഗ്രാമിലേറെ പൂരിത കൊഴുപ്പ് കഴിക്കരുതെന്നാണ് പറയുന്നത്. ഒരു മുട്ടയിൽ 1.4 ഗ്രാം കൊഴുപ്പ് മാത്രമാണ് അടങ്ങിയിട്ടുളളത്.