5ജി സേവനങ്ങളിലേക്ക് ചുവടുറപ്പിക്കാൻ ഇനി വോഡഫോൺ-ഐഡിയയും! ആദ്യം 5ജി എത്തുക ഈ സ്ഥലങ്ങളിൽ



റിലയൻസ് ജിയോ, ഭാരതി എയർടെൽ തുടങ്ങിയ ടെലികോം കമ്പനികൾക്ക് പിന്നാലെ 5ജി സേവനം ഉറപ്പുവരുത്താൻ വോഡഫോൺ- ഐഡിയയും രംഗത്ത്. ജിയോയും എയർടെലും 5ജി അവതരിപ്പിച്ച് ഒരു വർഷത്തിനു ശേഷമാണ് വോഡഫോൺ- ഐഡിയയുടെ ഈ മേഖലയിലേക്കുള്ള കടന്നുവരവ്. ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുത്ത ലൊക്കേഷനുകളിൽ മാത്രം 5ജി അവതരിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. നിലവിൽ, 5ജി സേവനങ്ങൾ ഉറപ്പുവരുത്തുന്ന സ്ഥലങ്ങളെക്കുറിച്ച് ഔദ്യോഗിക പ്രതികരണങ്ങൾ വോഡഫോൺ-ഐഡിയ നടത്തിയിട്ടില്ല.

വോഡഫോൺ- ഐഡിയയുടെ വെബ്സൈറ്റിലെ വിവരങ്ങൾ അനുസരിച്ച്, ആദ്യ ഘട്ടത്തിൽ പൂനെ, ഡൽഹി എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത നഗരങ്ങളിലാണ് 5ജി സേവനം എത്താൻ സാധ്യത. കൂടാതെ, ‘വി 5ജി റെഡി’ സിം വഴി തടസ്സങ്ങളില്ലാത്ത സേവനം ആസ്വദിക്കാമെന്നും വെബ്സൈറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ജൂലൈ വരെയുള്ള കണക്കുകൾ പ്രകാരം, 22.8 കോടി ഉപയോക്താക്കളാണ് വോഡഫോൺ-ഐഡിയയ്ക്ക് ഉള്ളത്. ഇതിൽ 12.47 കോടി ആളുകൾ 4ജി ഉപഭോക്താക്കളാണ്.

Also Read: തട്ടിപ്പുകളിൽ നിന്ന് രക്ഷ നേടാൻ വാട്സ്ആപ്പ് സുരക്ഷിതമാക്കാം! ഈ 8 ഫീച്ചറുകളെ കുറിച്ച് നിർബന്ധമായും അറിയൂ..