നാഗവല്ലിയായി ഞങ്ങളെ പേടിപ്പിച്ച ടീം ആണ് ഓടുന്നത്: ശോഭനയുടെ ഓട്ടം വൈറൽ


മലയാളത്തിന്റെ പ്രിയതാരം ശോഭന ദീപാവലി ആഘോഷിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. ദീപാവലിക്ക് പടക്കം പൊട്ടിക്കാൻ പാടുപെടുന്ന നടിയെ വീഡിയോയിൽ കാണാം.

പടക്കം ധൈര്യപൂർവം കയ്യിലെടുത്ത് റോഡിൽ വയ്ക്കുന്ന ശോഭന പടക്കത്തിനു തീപിടിച്ചതിന് പിന്നാലെ ഒരൊറ്റ ഓട്ടമായിരുന്നു. തന്റെ പഴയ ബാച്ചിലെ കുട്ടികളാണ് സാധാരണ ഇതൊക്കെ ചെയ്തുതന്നിരുന്നതെന്നും അവരെ ഈ അവസരത്തിൽ മിസ് ചെയ്യുന്നുവെന്നും ശോഭന വീഡിയോയുടെ അടിക്കുറിപ്പായി കുറിച്ചു.

https://www.instagram.com/reel/Czlu4qwPVR6/?utm_source=ig_web_copy_link

READ ALSO: കാന്റീനിന്റെ ചില്ലലമാരയില്‍ ഓടിനടക്കുന്ന എലി, ദൃശ്യങ്ങൾ വൈറൽ: ആശുപത്രി കാന്റീൻ അടച്ചുപൂട്ടി
താരത്തിന്റെ വീഡിയോയ്ക്ക് രസകരമായ കമന്റുകളാണ് ലഭിക്കുന്നത്. നാഗവല്ലി ഇങ്ങനെ പേടിക്കാമോ?, ഇത്രയും ധൈര്യം ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളൂ, നാഗവല്ലിയായി ഞങ്ങളെ പേടിപ്പിച്ച ടീം ആണ് ഓടുന്നത്…എന്നിങ്ങനെ പോകുന്നു കമന്റുകൾ.