പലസ്തീനികളെ ഒഴിപ്പിക്കാൻ ഗാസയില്‍ മാനുഷിക വെടിനിര്‍ത്തല്‍ തുടരുമെന്ന് ഇസ്രായേല്‍ പ്രതിരോധ സേന


പലസ്തീനികളെ തെക്കന്‍പ്രദേശത്തേക്ക് ഒഴിപ്പിക്കുന്നതിന് വടക്കന്‍ ഗാസ മുനമ്പില്‍ മാനുഷിക വെടിനിര്‍ത്തല്‍ തുടരുമെന്ന് ഇസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു. വാദി ഗാസയുടെ തെക്ക് ഭാഗത്തേക്കുള്ള സലാ അല്‍-ദിന്നിലൂടെ രാവിലെ ഒമ്പതിനും (09:00) വൈകീട്ട് നാലുമണിക്കുമിടയില്‍ സുരക്ഷിതമായ പാത തുറന്നിരിക്കുന്നതായി ഐഡിഎഫ് അറബിക് ഭാഷാ വക്താവ് ലഫ്. കേണല്‍ അവിഷെ അഡ്രെയ്‌സ് സാമൂഹികമാധ്യമമായ എക്‌സിലൂടെ അറിയിച്ചു. സുരക്ഷ മാനിച്ച് സമീപദിവസങ്ങളില്‍ തെക്കന്‍ പ്രദേശത്തേക്ക് പാലായനം ചെയ്തവര്‍ക്കൊപ്പം ചേരാനും അദ്ദേഹം പറഞ്ഞു.

രാവിലെ പത്ത് മുതല്‍ ഉച്ചകഴിഞ്ഞ് രണ്ട് വരെ ഈ മേഖലയില്‍ സൈനിക നടപടികള്‍ താത്കാലികമായി നിര്‍ത്തിവെക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വിട്ടുവീഴ്ചയ്ക്കൊരുങ്ങി ഹമാസ്; ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിച്ചാൽ 70 ബന്ദികളെ മോചിപ്പിക്കാം

ഗാസയില്‍ ബന്ദിയാക്കിയ 70 സ്ത്രീകളെയും കുട്ടികളെയും വിട്ടയയ്ക്കുമെന്ന് ഹമാസ് ഉറപ്പുനല്‍കിയിട്ടുണ്ട്. “ഖത്തര്‍ സഹോദരന്മാരുടെ ഇടപെടല്‍ പ്രകാരം സ്ത്രീകളും കുട്ടികളുമായ ശത്രുബന്ദികളെ മോചിപ്പിക്കാന്‍ കഴിഞ്ഞയാഴ്ച തീരുമാനിച്ചിരുന്നു. ഇതിന് പകരമായി തടവിലാക്കിയ 200 പലസ്തീന്‍ കുട്ടികളെയും 75 സ്ത്രീകളെയും മോചിപ്പിക്കും, ഹമാസിന്റെ സായുധവിഭാഗമായ അല്‍-ഖസ്സാം ബ്രിഗേഡിന്റെ വക്താവ് അബു ഉബൈദ ടെലഗ്രാമിലൂടെ അയച്ച ഓഡിയോ സന്ദേശത്തിൽ അറിയിച്ചു.

മൃതദേഹങ്ങൾ സംസ്കരിക്കാനാകുന്നില്ല; ശ്മശാന സമാനമായി ഗാസയിലെ അല്‍ ഷിഫ ആശുപത്രി

ഒക്ടോബർ 7 ന് ഇസ്രായേലിന് മേൽ ഹമാസ് നടത്തിയ ആദ്യ ആക്രമണവുമായി ബന്ധമുള്ള നിരവധി ഭീകരരെ ഇതിനോടകം തങ്ങൾ വധിച്ചതായി ഇസ്രായേൽ അറിയിച്ചിരുന്നു. ഇസ്രായേൽ – ഹമാസ് യുദ്ധം ഏകദേശം 11,000 പലസ്തീൻകാരുടെ മരണത്തിനിടയാക്കി എന്നാണ് ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്ക്. 21 മാസമായി നടക്കുന്ന റഷ്യ-ഉക്രെയിൻ യുദ്ധത്തിൽ കൊല്ലപ്പെട്ടതിനേക്കാൾ കൂടുതൽ പേരാണ് ഒരു മാസത്തെ ഇസ്രയേൽ-ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആശുപത്രികൾക്കും ആംബുലൻസുകൾക്കും അഭയാർഥി ക്യാംപുകൾക്കും നേരെ ഇസ്രയേൽ വ്യോമാക്രമണം നടത്തുമ്പോൾ മരണസംഖ്യ വളരെയധികം കൂടുകയാണ്. ഗാസയിൽ ഒരിടവും സുരക്ഷിതമല്ലെന്ന് യുഎൻ അറിയിച്ചു.