കോഴിക്കോട് ഡിവൈഎഫ്ഐ നേതാക്കള്‍ക്ക് നേരെ ആക്രമണം; മേഖലാ സെക്രട്ടറിക്ക് അടക്കം പരിക്ക്; പിന്നില്‍ ആര്‍എസ്എസ് എന്ന് ആരോപണം
കോഴിക്കോട് കൊയിലാണ്ടി കൊല്ലത്ത് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ ആക്രമണം. ഡി.വൈ.എഫ്.ഐ കൊല്ലം മേഖലാ സെക്രട്ടറി വൈശാഖ്, അര്‍ജ്ജുന്‍, വിനു എന്നിവര്‍ക്കാണ് പരിക്കേറ്റത്. കൊല്ലം ഗായത്രി ഓഡിറ്റോറിയത്തിന് മുമ്പില്‍ വച്ച് രാത്രി 9 മണിയോടെയായിരുന്നു ആക്രമണം.
വിവാഹസല്‍ക്കാരത്തിനിടെ ഓഡിറ്റോറിയത്തിന് മുമ്പിലേക്ക് മാരകായുധങ്ങളുമായി എത്തിയ അക്രമി സംഘം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു. ആർ.എസ്.എസ്. ആണ് അക്രമത്തിന് പിന്നിലെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.
പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്കാശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.