ഹരിപ്പാട്: ആശുപത്രിയില്‍ പോകാനായി ഓട്ടോയില്‍ കയറിയ 58കാരിയെ മദ്യം നല്‍കി പീഡിപ്പിച്ച ഡ്രൈവർ പിടിയില്‍. ആറാട്ടുപുഴ വലിയഴീക്കല്‍ മീനത്ത് വീട്ടില്‍ പ്രസേനനെ(സ്വാമി-54)യാണ് തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച രാവിലെ ഒന്‍പതോടെയാണ് സംഭവം.
ആശുപത്രിയില്‍ പോകാനായി ഓട്ടോറിക്ഷയില്‍ കയറിയ വീട്ടമ്മയെ മദ്യം കുടിപ്പിച്ചു മയക്കിയശേഷം പീഡിപ്പിച്ചതായാണ് പരാതി. അബോധാവസ്ഥയിലായ വീട്ടമ്മയെ വീട്ടിലെത്തിച്ചാണ് പീഡനത്തിനിരയാക്കിയത്. പിന്നീട് വൈകുന്നേരം അഞ്ചോടെ ഓട്ടോറിക്ഷയില്‍ തന്നെ തിരികെ വീടിനു സമീപത്തു കൊണ്ടുവന്ന് ഇറക്കി വിടുകയായിരുന്നു. അവശനിലയിലായ വീട്ടമ്മയെ തൃക്കുന്നപ്പുഴ സാമൂഹ്യരോഗ്യകേന്ദ്രത്തിലും തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ച് ചികിത്സ നല്‍കി.
Also read-കാസർഗോഡ് പത്തുവയസുകാരിയെ ആശുപത്രിയിലെ ലിഫ്റ്റിനുള്ളിൽ പീഡിപ്പിക്കാൻ ശ്രമം
പീഡിപ്പിച്ച ശേഷം ഇയാൾ ഓച്ചിറയിലേക്ക് പോകുകയായിരുന്നു. അവിടെ നിന്നാണ് പൊലീസ് കസ്റ്റഡിലെടുത്തത്. എസ്.എച്ച്.ഒ. പി.എസ് സുബ്രഹ്മണ്യന്റെ നിര്‍ദേശാനുസരണം എസ്.ഐമാരായ രതീഷ് ബാബു, വര്‍ഗീസ് മാത്യു, സി.പി.ഓരായ ശ്യം, രാഹുല്‍ ആര്‍. കുറുപ്പ്, ജഗന്നാഥന്‍, ആതിര എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.