17
March, 2026

A News 365Times Venture

17
Tuesday
March, 2026

A News 365Times Venture

ഇൻഫിനിക്സ് ഇൻബോക്സ് എക്സ്1 സ്ലിം എക്സ്.എൽ 21 ലാപ്ടോപ്പ്: റിവ്യൂ

Date:


ആഗോള വിപണിയിൽ പ്രത്യേക സാന്നിധ്യമുള്ള ലാപ്ടോപ്പ് ബ്രാൻഡാണ് ഇൻഫിനിക്സ്. ബജറ്റ് ഫ്രണ്ട്‌ലി ആയതും, പ്രീമിയം റേഞ്ചിൽ ഉള്ളതുമായ നിരവധി ലാപ്ടോപ്പുകൾ ഇൻഫിനിക്സ് വിപണിയിൽ അവതരിപ്പിക്കാറുണ്ട്. ഇന്ത്യൻ വിപണിയിൽ നിരവധി ഉപഭോക്താക്കളാണ് ഇൻഫിനിക്സ് ബ്രാൻഡിന് ഉള്ളത്. ഇത്തവണ ബഡ്ജറ്റ് റേഞ്ച് ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ഇൻഫിനിക്സ് ഇൻബോക്സ് എക്സ്1 സ്ലിം എക്സ്.എൽ 21 എന്ന ലാപ്ടോപ്പാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ഇൻഫിനിക്സ് ഇൻബോക്സ് എക്സ്1 സ്ലിം എക്സ്.എൽ 21 ലാപ്ടോപ്പിനെ കുറിച്ച് കൂടുതൽ അറിയാം.

14 ഇഞ്ച് ഡിസ്പ്ലേയാണ് ഈ ലാപ്ടോപ്പുകൾക്ക് നൽകിയിരിക്കുന്നത്. 1920×1080 പിക്സൽ റെസലൂഷൻ ലഭ്യമാണ്. ബ്ലൂടൂത്ത്, വൈഫൈ കണക്ടിവിറ്റി ഓപ്ഷനുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. Intel Core i3-10th Gen പ്രോസസറിലാണ് പ്രവർത്തനം. Windows 11 Home ഓപ്പറേറ്റിംഗ് സിസ്റ്റമാണ് നൽകിയിട്ടുള്ളത്. 8 ജിബി റാം ആണ് ഈ മോഡലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്റ്റോറേജ് ഡ്രൈവ് ടൈപ്പ് SSD- യും, സ്റ്റോറേജ് ഡ്രൈവ് കപ്പാസിറ്റി 256 ജിബിയുമാണ്. ലാപ്ടോപ്പിന്റെ ഭാരം 1.2 കിലോഗ്രാം മാത്രമാണ്. ഇൻഫിനിക്സ് ഇൻബോക്സ് എക്സ്1 സ്ലിം എക്സ്.എൽ 21 ലാപ്ടോപ്പിന്റെ ഇന്ത്യൻ വിപണി വില 29,490 രൂപയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related