കരുത്താർജ്ജിച്ച് ബിറ്റ്കോയിൻ, വിപണി മൂല്യം വീണ്ടും റെക്കോർഡ് ഉയർച്ചയിലേക്ക്


ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്നതും, വിപണിയിൽ ഉയർന്ന സ്വീകാര്യത ഉള്ളതുമായ ബിറ്റ്കോയിൻ വീണ്ടും കരുത്താർജ്ജിക്കുന്നു. 19 മാസത്തെ ഇടവേളയ്ക്കു ശേഷമാണ് ബിറ്റ്കോയിന്റെ മൂല്യം വീണ്ടും ഉയർന്നിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ആഗോള വിപണിയിൽ ബിറ്റ്കോയിൻ മൂല്യം 40,000 ഡോളർ കവിഞ്ഞു. പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയിലും, എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളിൽ നിന്നുള്ള ഉയർന്ന ഡിമാന്റുമാണ് ബിറ്റ്കോയിന്റെ മൂല്യം ഉയർത്തുന്നതിൽ പ്രധാന പങ്കുവഹിച്ച രണ്ട് ഘടകങ്ങൾ. ടെറ യുഎസ്ഡി സ്റ്റേബിൾ കോയിൻ തകർച്ചയ്ക്ക് മുൻപാണ് അവസാനമായി ബിറ്റ്കോയിൻ മൂല്യം 40,000 ഡോളറിൽ എത്തിയിരുന്നത്.

2022 മെയ് മാസം മുതൽ ടെറ യുഎസ്ഡി നിക്ഷേപകർ കൂട്ടമായി വിൽക്കാൻ തുടങ്ങിയതോടെയാണ് ബിറ്റ്കോയിൻ മൂല്യം കുത്തനെ ഇടിയാൻ തുടങ്ങിയത്. ഇതിനോടൊപ്പം ടെറയുടെ മറ്റൊരു ക്രിപ്റ്റോയായ ലൂണ കോയിൻസ് ആധിപത്യം ഉറപ്പിച്ചതും ബിറ്റ്കോയിനിന് തിരിച്ചടിയായി. എന്നാൽ, മാസങ്ങൾക്ക് ശേഷം ലൂണ കോയിൻസ് തകർന്നടിയുന്ന ദൃശ്യത്തിനാണ് ഓഹരി വിപണി സാക്ഷ്യം വഹിച്ചത്. ഇടിവിന് ശേഷവിന് ശേഷം ബിറ്റ്കോയിൻ തിരിച്ചെത്തിയതോടെ ആകാംക്ഷയിലാണ് ഓഹരി വിപണി.