മിഡ് റേഞ്ച് സെഗ്മെന്റിൽ ലാപ്ടോപ്പ് തിരയുന്നവരാണോ? സാംസങ് ഗാലക്സി ബുക്ക് 2 ലാപ്ടോപ്പിനെ കുറിച്ച് അറിഞ്ഞോളൂ…
ഇന്ത്യൻ വിപണിയിൽ പ്രത്യേക സാന്നിധ്യമുള്ള ലാപ്ടോപ്പ് നിർമ്മാതാക്കളാണ് സാംസങ്. സ്മാർട്ട്ഫോണുകളെ പോലെ വൻ വിപണി വിഹിതം നേടാൻ സാംസങ് ലാപ്ടോപ്പുകൾക്ക് സാധിച്ചിട്ടില്ലെങ്കിലും, ഉപഭോക്തൃ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് ലാപ്ടോപ്പുകൾ വിപണിയിൽ എത്തിക്കാൻ സാംസങ് പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ട്. ഇത്തവണ മിഡ് റേഞ്ച് സെഗ്മെന്റിൽ ലാപ്ടോപ്പുകൾ തിരയുന്നവരെ ലക്ഷ്യമിട്ട് കിടിലൻ മോഡലാണ് അവതരിപ്പിച്ചിരിക്കുന്നത്. മിഡ് റേഞ്ച് സ്മാർട്ട്ഫോൺ ആവശ്യമുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന മോഡലാണ് സാംസങ് ഗാലക്സി ബുക്ക് 2. ഇവയുടെ പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.
15.6 ഇഞ്ച് വലിപ്പമുള്ള എൽഇഡി സ്ക്രീനാണ് നൽകിയിട്ടുള്ളത്. അതുകൊണ്ടുതന്നെ വലിയ ഡിസ്പ്ലേ ആവശ്യമുള്ളവർക്ക് ഈ മോഡൽ മികച്ച ഓപ്ഷനാണ്. വിൻഡോസ് 11 ഹോം ബേസിക് ഓപ്പറേറ്റിംഗ് സിസ്റ്റം അടിസ്ഥാനമാക്കിയാണ് പ്രവർത്തനം. ഇന്റൽ കോർ ഐ5-1235യു ചിപ്സെറ്റാണ് കരുത്ത് പകരുന്നത്. 1.81 കിലോഗ്രാം മാത്രം ഭാരമുള്ള ഈ ലാപ്ടോപ്പുകളുടെ കനം 18.55 മില്ലിമീറ്ററാണ്. ഭാരം കുറഞ്ഞതിനാൽ യാത്രാവേളയിൽ പോലും ഇവ മികച്ച രീതിയിൽ ഉപയോഗിക്കാനാകും. ഗ്രാഫൈറ്റ് കളർ വേരിയന്റിൽ മാത്രമാണ് വാങ്ങാൻ സാധിക്കുക. 8 ജിബി റാം പ്ലസ് 512 ജിബി എസ്എസ്ഡി സ്റ്റോറേജ് കപ്പാസിറ്റി ഉള്ള സാംസങ് ഗാലക്സി ബുക്ക് 2 ലാപ്ടോപ്പുകളുടെ ഇന്ത്യൻ വിപണി വില 54,990 രൂപ മുതലാണ് ആരംഭിക്കുന്നത്.