സപ്തഗിരീശ്വരന്‍ അഥവാ ബാലാജി എന്നറിയപ്പെടുന്ന തിരുപ്പതി വെങ്കിടേശ്വരന്റെ ദർശനം ജീവിതത്തില്‍ ഒരിക്കലെങ്കിലും ലഭിക്കണമെന്ന് ആഗ്രഹിക്കാറുണ്ട് ഭക്തർ. മഹാവിഷ്ണുവിന്റെ അവതാരമായി കരുതപ്പെടുന്ന തിരുപ്പതി വെങ്കിടേശ്വര ദര്‍ശനം നടത്തുമ്പോള്‍ ‘ഓം നമോ വെങ്കടേശായ’ എന്ന മാത്രം ചൊല്ലുന്നത് മികച്ച ഫലം നല്‍കും.
ക്ഷിപ്ര ഫലസിദ്ധി നൽകുന്ന അതിശക്തമായ മന്ത്രമാണ് ‘ഓം നമോ വെങ്കടേശായ’. ഭഗവാന്റെ രൂപം മനസ്സിൽ ധ്യാനിച്ച് 108 തവണ വെങ്കടേശ്വര മന്ത്രം ജപിച്ചാൽ ദുരിതങ്ങളകന്ന് ഒരു മാസത്തിനുള്ളിൽ ഭക്തന്റെ ആഗ്രഹങ്ങള്‍ സഫലമാകുമെന്നാണ് വിശ്വാസം. ശ്രീവെങ്കടേശ്വര മഹാമന്ത്ര പൂജ നടത്തുന്നത് തൊഴിൽതടസ്സം, ദാമ്പത്യദുരിതം, തൊഴിലില്ലായ്മ, വിവാഹതടസ്സം എന്നിവയ്ക്ക് പരിഹാരമാണ്.
read also: പണം അടച്ചിട്ടും കുടിവെള്ള കണക്ഷൻ പുന:സ്ഥാപിച്ചിട്ടില്ല: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലുള്ള തിരുപ്പതി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പ്രസിദ്ധക്ഷേത്രമാണ് തിരുമല വെങ്കടേശ്വര ക്ഷേത്രം. തിരുപ്പതി തിരുമലയ്ക്ക് ചുറ്റുമുള്ള ഏഴ് മലകള്‍ സപ്തഗിരി എന്ന പേരിലാണ് അറിയപ്പെടുന്നത്.
തിരുപ്പതി ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ് തലമുണ്ഡനം ചെയ്യല്‍. ‘ഞാനെന്ന ഭാവം ഇല്ലാതാക്കുക’ എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. തലമുണ്ഡനം ചെയ്ത് കുളിച്ച ശേഷമാണ് ഭഗവദ് ദര്‍ശനം നടത്തേണ്ടത്. കാണിക്കയർപ്പിക്കൽ ക്ഷേത്രത്തിലെ മറ്റൊരു പ്രധാന വഴിപാടാണ്. വൃത്തിയുള്ള തുണിയിൽ കിഴി കെട്ടി വേണം കാണിക്കയർപ്പിക്കാൻ . ആ തുക മുഴുവനും കുബേരന് പലിശ കൊടുക്കുവാനുള്ള സഹായമാണെന്നാണ് വിശ്വാസം. എത്ര തിരക്കുണ്ടെങ്കിലും കിഴി കയ്യിലുണ്ടെങ്കിൽ നമ്മൾ അറിയാതെ തന്നെ വേഗത്തിൽ ഭഗവാൻ ദർശനം സാധ്യമാക്കുമെന്ന് ഭക്തർ വിശ്വസിക്കുന്നു.