ജന്മദിനത്തിൽ പൂർണ നഗ്നനായി ആഘോഷം: ചിത്രങ്ങൾ പങ്കുവച്ച് വിദ്യുത് വിദ്യുത് ജംവാൽ


മുംബൈ: ജന്മദിനത്തിൽ പൂർണ നഗ്നനായി ആഘോഷിക്കുന്ന നടൻ വിദ്യുത് ജംവാലിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ഹിമാലയൻ യാത്രയിൽ നിന്നുള്ള ചിത്രങ്ങളാണ് വിദ്യുത് ജംവാൽ പങ്കുവച്ചിരിക്കുന്നത്. പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായാണ് ഹിമാലയത്തിലേക്ക് യാത്ര തിരിച്ചത്. നഗ്‌നനായി അരുവികളിൽ കുളിക്കുന്നതും ഭക്ഷണം പാകം ചെയ്യുന്നതുമൊക്കെ ചിത്രങ്ങളിൽ കാണാം. പതിനാല് വർഷങ്ങളായി താൻ ഇങ്ങനെയാണ് പിറന്നാൾ ആഘോഷിക്കുന്നത് എന്നും വിദ്യുത് പങ്കുവച്ച ചിത്രങ്ങൾക്കൊപ്പം കുറിച്ചിട്ടുണ്ട്.

വിദ്യൂത് ജംവാലിന്റെ വാക്കുകൾ ഇങ്ങനെ;

‘ഹിമാലയൻ പർവതങ്ങളിലേക്കുള്ള എന്റെ യാത്ര. 14 വർഷം മുമ്പ് ആരംഭിച്ചതാണ്. 10 ദിവസത്തോളം ഞാൻ ഇവിടെ ഒറ്റയ്ക്ക് ചിലവഴിക്കാറുണ്ട്. എന്റെ കംഫർട്ട് സോണിന് പുറത്ത് എനിക്ക് സുഖമാണ്. പ്രകൃതിയിലേക്ക് ഞാൻ ട്യൂൺ ചെയ്യപ്പെടുന്നു. സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും സ്പന്ദനങ്ങൾ സ്വീകരിക്കുകയും പുറപ്പെടുവിക്കുകയും ചെയ്യുന്ന ഡിഷ് ആന്റിനയായി ഞാൻ എന്നെത്തന്നെ സങ്കൽപ്പിക്കുന്നു…’

100 ദിവസം നീണ്ടുനില്‍ക്കുന്ന ചുമയെ കുറിച്ച് മുന്നറിയിപ്പ് നല്‍കി യു.കെയിലെ ആരോഗ്യ വിദഗ്ധര്‍

ആഡംബരത്തിന്റെയും ആഹ്ലാദത്തിന്റെയും ജീവിതത്തിൽ നിന്ന് ഇവിടേയ്ക്ക് വരുമ്പോൾ, ഏകാന്തത കണ്ടെത്തുന്നതും ‘ഞാൻ ആരല്ല’ എന്നറിയുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതും ഞാൻ ആസ്വദിക്കുന്നു. ഇത് ‘ഞാൻ ആരാണ്’ എന്നറിയുന്നതിന്റെ ആദ്യപടിയാണ്. അതുപോലെ തന്നെ നിശബ്ദതയിൽ എന്നെത്തന്നെ സംരക്ഷിക്കുകയും ചെയ്യുന്നു.’