അലര്‍ജിയും ആസ്മയും ഇല്ലാതാക്കാൻ സവാള | onion, asthma, allergies, to eliminate, Latest News, News, Life Style, Health & Fitness


ഉള്ളിയ്ക്ക് ആരോഗ്യ​ഗുണങ്ങൾ ഏറെയാണ്. എന്നാല്‍, സാധാരണ ഉള്ളി നമ്മൾ പാചകം ചെയ്ത് മറ്റ് കറികളുടെ കൂടെയാണ് കഴിയ്ക്കുന്നത്. അതേസമയം, പച്ച ഉള്ളി കഴിയ്ക്കുന്നതും ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ക്യാന്‍സറിനെ പ്രതിരോധിയ്ക്കുന്നതിനും ഉള്ളി മുന്നിലാണ്. പച്ച ഉള്ളിയില്‍ അടങ്ങിയിട്ടുള്ള ഫ്‌ളവനോയ്ഡ് ആണ് കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നത്.

ഉള്ളി രക്തസമ്മര്‍ദ്ദം കൃത്യമാക്കുന്നതിന് മുന്നിലാണ്. ഇതിലുള്ള സള്‍ഫര്‍ കോമ്പൗണ്ടാണ് ഇതിന് സഹായിക്കുന്നത്. ഇത് രക്തത്തിലെ ഇന്‍സുലിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും രക്തസമ്മര്‍ദ്ദത്തെ കുറക്കുകയും ചെയ്യുന്നു. ഹൃദയസ്പന്ദന നിരക്കില്‍ പലപ്പോഴും പലരിലും മാറ്റം ഉണ്ടാകും. എന്നാല്‍, ഇതിനെ പ്രതിരോധിയ്ക്കാന്‍ പച്ച ഉള്ളി കഴിയ്ക്കുന്നത് നല്ലതാണ്. പാചകം ചെയ്ത ഉള്ളിയേക്കാളും ഇരട്ടി ഫലമാണ് പച്ച ഉള്ളിയില്‍ ഉള്ളത്.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്നതും ഉള്ളിയാണ്. രോഗപ്രതിരോധ ശേഷി കുറവുള്ളവര്‍ ദിവസവും ഭക്ഷണത്തിന്റെ ഭാഗമായി പച്ച ഉള്ളി കഴിയ്ക്കുന്നത് നല്ലതാണ്. എല്ലുകളുടെ ബലം വര്‍ദ്ധിപ്പിക്കുന്നതിനും ഉള്ളി സഹായിക്കുന്നു. ആസ്‌മ പരിഹരിക്കാനും ഉള്ളിയ്ക്ക് കഴിയും. ഇതിലുള്ള ആന്റി ഇന്‍ഫ്ളമേറ്ററി ഏജന്റ് ആണ് സവാള. ഇത് അലര്‍ജിയും ആസ്മയും ഇല്ലാതാക്കുന്നു.