മലയാളികളുടെ പ്രിയതാരമാണ് മീര നന്ദൻ. താരത്തിന്റെ വിവാഹനിശ്ചയം അടുത്തിടെയാണ് കഴിഞ്ഞത്. തന്റെ പ്രതിശ്രുത വരൻ ശ്രീജുവിനൊപ്പമുള്ള ചിത്രം പങ്കുവച്ചതിന് താഴെ ശ്രീജുവിനെ ആക്ഷേപിച്ചുകൊണ്ടുള്ള കമന്റുകള്‍ നിറയുകയാണ്.
ശ്രീജുവിനെ ബോഡി ഷെയിം ചെയ്യുന്ന തരത്തിലുള്ളതാണ് കമന്റുകള്‍. ഇവള്‍ എന്തിനാ അവനെ കെട്ടിയെ ക്യാഷ് മാത്രം നോക്കിയാല്‍ മതിയോ മീര, ജോഡി പൊരുത്തവും കുറച്ചൊക്കെ നോക്കണ്ടേ- എന്നായിരുന്നു ഒരാളുടെ കമന്റ്. ശുപ്പാണ്ടി മോറൻ, പണമുണ്ടെങ്കില്‍ വേറെ ഒന്നും വേണ്ട, തവളയെ പോലെ ഇരിക്കുന്നു, പൊട്ടന് ലോട്ടറി അടിച്ചു തുടങ്ങി ഒരു വ്യക്തിയെ അവഹേളിക്കുന്ന തരത്തിലുള്ളതാണ് കമന്റുകളെല്ലാം.
read alsoമിഡ് റേഞ്ച് സെഗ്മെന്റിൽ പുതിയൊരു സ്മാർട്ട്ഫോൺ! വിവോ എക്സ്100 പ്രോ വിപണിയിലേക്ക്
എന്നാൽ, മീരയേയും ശ്രീജുവിനേയും പിന്തുണച്ചുകൊണ്ടും നിരവധിപേർ എത്തുന്നുണ്ട്. ഇത്ര വൃത്തികെട്ട രീതിയില്‍ ഒരാളെ ബോഡി ഷെയിം ചെയ്യാൻ മലയാളികള്‍ക്ക് മാത്രമേ കഴിയൂ എന്നാണ് ചിലർ കുറിക്കുന്നത്. കമന്റ് കുറെ കണ്ടു പലരും ഈ മനുഷ്യനെ കളിയാക്കുന്നു.. മീര നന്ദനെ വിവാഹം ചെയ്തത്. ആണോ ഈ മനുഷ്യൻ ചെയ്ത തെറ്റ്… ഒന്നോര്‍ക്കുക നിങ്ങള്‍ എത്ര സൗന്ദര്യം ഉണ്ടെങ്കിലും ഒരു നിമിഷം മതി അത് ഇല്ലാണ്ട് ആവാൻ.- എന്നായിരുന്നു ഒരാളുടെ കമന്റ്. അവര്‍ക്ക് ഇങ്ങനെ ചിരിക്കാൻ കഴിയുന്നതാണ് അവര്‍ കണ്ടെത്തിയ സൗന്ദര്യം, അവര്‍ തിരഞ്ഞെടുത്ത അവരുടെ ഇഷ്ടം. കുറെ വിവരമില്ലാത്ത ഊളകള്‍. പൈസ ഉണ്ടെങ്കില്‍ അത് അയാളുടെ കഴിവ്.- എന്നുമുള്ള കമന്റുകളും വരുന്നുണ്ട്.