ആശിർവാദിന്റെ അക്കൗണ്ട്സ് ബുക്ക് നോക്കിയാൽ മോഹൻലാൽ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പൈസ വാങ്ങിയിട്ടുള്ളത് ഞാനായിരിക്കും: സിദ്ദിഖ്
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടൻ സിദ്ദിഖ്. ഇപ്പോൾ ഒരു അഭിമുഖത്തിൽ സിദ്ദിഖ് സൂപ്പർ താരം മോഹൻലാലിനൊപ്പമുള്ള അനുഭവം പങ്കുവെച്ചതാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മോഹൻലാലിനൊപ്പം 62 സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെന്നും മോഹൻലാൽ കഴിഞ്ഞാൽ ആശിർവാദ് സിനിമാസിന്റെ അക്കൗണ്ട്‌സിൽ നിന്നും ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയത് താനാണെന്നും സിദ്ദിഖ് പറയുന്നു.
സിദ്ദിഖിന്റെ വാക്കുകൾ ഇങ്ങനെ;
’62 സിനിമകളിൽ ഞാൻ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ആശിർവാദിന്റെ സിനിമകളിൽ മോഹൻലാൽ കഴിഞ്ഞാൽ ഞാൻ ആണ് ഏറ്റവും കൂടുതൽ അഭിനയിച്ചിട്ടുള്ളത്. ഒന്നോ രണ്ടോ സിനിമകൾ മാത്രമേ മിസ് ആയി പോയിട്ട് ഉണ്ടാവുകയുള്ളു. ആശിർവാദിന്റെ അക്കൗണ്ട്സ് ബുക്ക് നോക്കിയാൽ മോഹൻലാൽ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പൈസ വാങ്ങിയിട്ടുള്ളത് ഞാനായിരിക്കും.’
‘നാലാം ക്ലാസിൽ പഠിക്കുമ്പോൾ ഞാൻ സെക്ഷ്വൽ അബ്യൂസ് നേരിട്ടിട്ടുണ്ട്’: വെളിപ്പെടുത്തലുമായി ഗ്ലാമി ഗംഗ
‘ദൃശ്യം’, ‘ദൃശ്യം 2’, ‘ട്വൽത്ത് മാൻ’ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘നേര്’ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ഡിസംബർ 21ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും.