17
February, 2026

A News 365Times Venture

17
Tuesday
February, 2026

A News 365Times Venture

സംസ്ഥാനത്ത് വീണ്ടും സ്വർണവില ഉയർന്നു, അറിയാം ഇന്നത്തെ നിരക്കുകൾ

Date:


സംസ്ഥാനത്തെ ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,920 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 10 രൂപ കുറഞ്ഞ് 5,740 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 45,840 രൂപയും, ഗ്രാമിന് 5,730 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര തലത്തിൽ സ്വർണവില നേരിയ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. ട്രോയ് ഔൺസിന് 2.94 ഡോളർ താഴ്ന്ന്, 2,022.64 ഡോളർ എന്നതാണ് നിലവാരം.

സ്വർണവില ഡിസംബർ 4-ന് കേരളത്തിന്റെ ചരിത്രത്തിലെ പുതിയ സർവ്വകാല ഉയരത്തിലെത്തിയിരുന്നു. പവന് 47,080 രൂപയും, ഒരു ഗ്രാമിന് 5,885 രൂപയുമായിരുന്നു വില. ഡിസംബർ 13ന് ഒരു പവൻ സ്വർണത്തിന് 45,320 രൂപയും, ഗ്രാമിന് 5,665 രൂപയുമായിരുന്നു നിരക്ക് . ഇത് ഡിസംബറിലെ താഴ്ന്ന നിരക്കാണ്. അതേസമയം, കേരളത്തിലെ വെള്ളിവിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 79.70 രൂപയാണ് വില. 8 ഗ്രാമിന് 637.60 രൂപ,10 ഗ്രാമിന് 797 രൂപ,100 ഗ്രാമിന് 7,970 രൂപ, ഒരു കിലോഗ്രാമിന് 79,700 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related