23
September, 2026

A News 365Times Venture

23
Wednesday
September, 2026

A News 365Times Venture

തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനം: വിശാല ബെഞ്ചിലേക്ക് വിടണമോ എന്നതില്‍ സുപ്രീം കോടതിയില്‍ ഭിന്നവിധി

Date:

ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെയും മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെയും നിയമനം സംബന്ധിച്ച 2023ലെ നിയമത്തിനെതിരായ ഹരജികള്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിടണമോയെന്ന കാര്യത്തില്‍ സുപ്രീം കോടതി ഭിന്നവിധി പുറപ്പെടുവിച്ചു.

2023ലെ നിയമത്തെ ചോദ്യം ചെയ്തുള്ള ഹരജികള്‍ വിശാല ബെഞ്ചിന് വിടണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യത്തിലാണ് ഭിന്നവിധി വന്നത്.

ഇതോടെ വിഷയം ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിടുകയും, ഭരണഘടനാ ബെഞ്ച് രൂപീകരിക്കണമോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ചീഫ് ജസ്റ്റിസ് എടുക്കുകയും ചെയ്യുമെന്ന് ലൈവ് ലോ റിപ്പോര്‍ട്ടില്‍ പറയുന്നു.

ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്തയും സതീഷ് ചന്ദ്ര ശര്‍മയും അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനത്തിനായി നിലവില്‍ പ്രാബല്യത്തിലുള്ള ചീഫ് ഇലക്ഷന്‍ കമ്മീഷണറും മറ്റ് ഇലക്ഷന്‍ കമ്മീഷണര്‍മാരും (നിയമനം, സേവന വ്യവസ്ഥകള്‍, കാലാവധി) നിയമം 2023, ഭരണഘടനാ വിരുദ്ധമാണെന്നാരോപിച്ചാണ് വിവിധ ഹരജികള്‍ സുപ്രീം കോടതിയിലെത്തിയത്.

നിയമന സമിതിയില്‍ ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി പ്രധാനമന്ത്രി നാമനിര്‍ദേശം ചെയ്യുന്ന കേന്ദ്രമന്ത്രിയെ ഉള്‍പ്പെടുത്തിയതാണ് പ്രധാന വിവാദ വിഷയമായത്.

ഹരജികള്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിടേണ്ടതില്ലെന്ന നിലപാടാണ് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത സ്വീകരിച്ചത്.

എന്നാല്‍ വിഷയത്തില്‍ ഭരണഘടനയുടെ വ്യാഖ്യാനവുമായി ബന്ധപ്പെട്ട സുപ്രധാന ചോദ്യങ്ങള്‍ ഉയരുന്നുണ്ടെന്നും അതിനാല്‍ വിശാല ബെഞ്ച് പരിഗണിക്കണമെന്നും ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ അഭിപ്രായപ്പെട്ടു. ഇതോടെയാണ് രണ്ടംഗ ബെഞ്ചില്‍ ഭിന്നവിധി ഉണ്ടായതെന്ന് ലൈവ് ലോ റിപ്പോര്‍ട്ടില്‍ പറയുന്നു.

2023-ല്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് നല്‍കിയ വിധിപ്രകാരം പ്രധാനമന്ത്രി, ലോക്‌സഭാ പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സമിതിയിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.

പിന്നീട് പാര്‍ലമെന്റ് പാസാക്കിയ പുതിയ നിയമത്തിലാണ് ചീഫ് ജസ്റ്റിസിന് പകരം കേന്ദ്രമന്ത്രിയെ ഉള്‍പ്പെടുത്തിയത്. ഇതിനെതിരായ ഹരജിയാണ് കോടതി പരിഗണിക്കുന്നത്.

Content Highlights: Appointment of Election Commissioners: Split verdict in Supreme Court on whether to refer the matter to a larger bench.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

‘നിങ്ങള്‍ ഇവിടെ ഉണ്ടാകാന്‍ പാടില്ല’; യു.എന്നില്‍ സി.എന്‍.എന്‍ മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത് ട്രംപ്

ന്യൂയോര്‍ക്ക്: വൈറ്റ് ഹൗസില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിന് പന്നാലെ യു.എന്‍ ആസ്ഥാനത്ത് സി.എന്‍.എന്‍...