ഇന്ത്യൻ വിപണിയിലടക്കം ചുരുങ്ങിയ കാലയളവിനുള്ളിൽ തരംഗമായി മാറിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് പോകോ. എപ്പോഴും ബഡ്ജറ്റ് വിലയിൽ ഒതുങ്ങുന്ന സ്മാർട്ട്ഫോണുകളാണ് പോകോ പുറത്തിറക്കാനുള്ളത്. അതുകൊണ്ടുതന്നെ വലിയ രീതിയിൽ ജനപ്രീതി നേടിയെടുക്കാൻ പോകോ ബ്രാൻഡിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ മറ്റൊരു ബഡ്ജറ്റ് ഫ്രണ്ട്‌ലി സ്മാർട്ട്ഫോണാണ് കമ്പനി വിപണിയിൽ എത്തിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് പോകോ സി65 ഔദ്യോഗികമായി ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തത്. ഈ സ്മാർട്ട്ഫോൺ ഓഫർ വിലയിൽ ഉപഭോക്താക്കൾക്ക് വാങ്ങാൻ സാധിക്കും. ഓഫറിനെ കുറിച്ച് കൂടുതൽ അറിയാം.
പോകോ സി65 സ്മാർട്ട്ഫോണുകൾ ഫ്ലിപ്കാർട്ട് മുഖാന്തരമാണ് വാങ്ങാൻ കഴിയുക. 7,499 രൂപ മുതലാണ് ഈ സ്മാർട്ട്ഫോണിന്റെ വില ആരംഭിക്കുന്നത്. 4 ജിബി, 6 ജിബി, 8 ജിബി എന്നിങ്ങനെ മൂന്ന് സ്റ്റോറേജ് വേരിയന്റുകളിൽ വാങ്ങാനാകും. 4 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള മോഡലിന് 8,499 രൂപയാണെങ്കിലും ലോഞ്ച് ഓഫറിന്‍റെ ഭാഗമായി 7,499 സ്വന്തമാക്കാം. 6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള മോഡൽ ഇപ്പോൾ 8,499 രൂപയ്ക്കാണ് വാങ്ങാൻ കഴിയുക. ഇവയുടെ യഥാർത്ഥ വില 9,499 രൂപയാണ്. 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള മോഡലിന്റെ ഓഫർ വില 9,999 രൂപയും, യഥാർത്ഥ വില 10,999 രൂപയുമാണ്. പരിമിത കാലത്തേക്ക് മാത്രമാണ് ഈ ഓഫർ ലഭിക്കുകയുള്ളൂ.