പ്രസാദിനെയും ഭാര്യയേയും അടക്കം കുടുംബത്തിലെ ആറ് പേരെ കൊലപ്പെടുത്തി, 4 മൃതദേഹം കണ്ടെത്തി: കൊലപാതകത്തിന് പിന്നിൽ 20-കാരൻ



ഹൈദരാബാദ്: സ്വത്ത് സ്വന്തമാക്കാൻ ഒരു കുടുംബത്തിലെ ആറ് പേരെ കൊലപ്പെടുത്തി ഇരുപതുകാരൻ. തെലങ്കാനയിലെ മക്‌ലൂര്‍സിലാണ് സംഭവം.

മക്‌ലൂര്‍ സ്വദേശിയായ മംഗളി പ്രസാദിന്റെ രണ്ട് കുട്ടികളും സഹോദരിമാരും അടങ്ങുന്ന കുടുംബമാണ് കൊല്ലപ്പെട്ടത്. സ്വത്ത് തട്ടിയെടുക്കുന്നതിന് വേണ്ടിയാണ് യുവാവ് കുടുംബത്തെ മുഴുവൻ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.

READ ALSO: പെ​ൺ​കു​ട്ടി​യെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി പീഡിപ്പിച്ചു: യു​വാ​വി​ന് 25 വർഷം കഠിനതടവും പിഴയും

നിസാമാബാദ്-കാമറെഡ്ഡി പാതയിലെ വനമേഖലയില്‍ വച്ചാണ് പ്രസാദിനെ കൊലപ്പെടുത്തിയത്. പ്രസാദിന്റെ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം ബസറയിലെ നദിയില്‍ ഉപേക്ഷിച്ചു. പിന്നാലെ പ്രസാദിന്റെ സഹോദരിമാരെയും മക്കളെയും പ്രതി കൊലപ്പെടുത്തുകയായിരുന്നു. നാല് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇനി രണ്ടു പേരെ കണ്ടെത്താനുണ്ട്.

സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പോലീസ് അന്വേഷിച്ചുവരികയാണ്. പിടിയിലായ പ്രതിയും പ്രസാദിന്റെ കുടുംബവുമായുള്ള ബന്ധവും അന്വേഷിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.